കണ്ണൂർ സർവകലാശാലയിലെ വിവാദ നിയമനം തടഞ്ഞ് ഹൈക്കോടതി. സുപ്രീംകോടതി അയോഗ്യനാക്കി വിധി വന്ന ശേഷം മുൻ വി സി ഡോ. ഗോപിനാഥ് രവീന്ദ്രൻ നടത്തിയ നിയമനമാണ് ഹൈക്കോടതി ജസ്റ്റിസ് വിജു എബ്രഹാം സ്റ്റേ ചെയ്തത്. ജ്യോഗ്രഫി അസിസ്റ്റൻറ് പ്രൊഫസർ നിയമനം തടഞ്ഞ് ഇൻ്റർവ്യൂവിൽ രണ്ടാം റാങ്ക് നേടിയ ഡോ. കെ ബി ബിന്ദുവാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
സുപ്രീംകോടതി അയോഗ്യനാക്കി വിധി വന്ന ശേഷം ഗോപിനാഥ് രവീന്ദ്രൻ നടത്തിയ ജ്യോഗ്രഫി അസിസ്റ്റൻറ് പ്രൊഫസർ നിയമനമാണ് ഹൈക്കോടതി തടഞ്ഞത്. ഇൻ്റർവ്യൂവിൽ രണ്ടാം റാങ്ക് നേടിയ ഡോ. കെ ബി ബിന്ദുവാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
എല്ലാ ഉദ്യോഗാർത്ഥികളെയും ഒരു ബോർഡ് തന്നെ ഇൻ്റർവ്യൂ ചെയ്യണമെന്ന നിയമം പാലിക്കപ്പെട്ടിട്ടില്ലെന്നും പരാതിയുണ്ടായിരുന്നു. ജിയോഗ്രാഫി സെലക്ഷൻ കമ്മറ്റിയിൽ തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥിയുടെ പിഎച്ച്ഡി ഗൈഡ് ഉണ്ടെന്നും ആക്ഷേപമുയർന്നിരുന്നു. നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപയിൻ കമ്മറ്റി ചാൻസലർക്ക് പരാതി നൽകിയിരുന്നു. പുറത്താക്കുന്നതിന് രണ്ട് ദിവസം മുൻപ് വൈസ് ചാൻസലർ ഓൺലൈൻ ഇന്റർവ്യൂവിലും പങ്കെടുത്തിരുന്നു.
ഡോ ഗോപിനാഥ് രവീന്ദ്രൻ്റെ നിയമനം ശരിവെച്ച ഹൈക്കോടതി ഉത്തരവ് നേരത്തെ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ ബെഞ്ചായിരുന്നു നിയമനം റദ്ദാക്കിയത്. കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനു പി ജോസ് എന്നിവരാണ് നിയമനം ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്.