Newsperseconds.com

പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് രജീന്ദ്രകുമാര്‍ അന്തരിച്ചു

Untitled Design (99)

പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് രജീന്ദ്രകുമാര്‍ അന്തരിച്ചു. 59 വയസായിരുന്നു. മാതൃഭൂമി കോഴിക്കോട് ഹെഡ് ഓഫീസില്‍ പരസ്യവിഭാഗത്തില്‍ സെക്ഷന്‍ ഓഫീസറായി ജോലിചെയ്തു വരികയായിരുന്നു. ഇന്നു വൈകിട്ടോടെയായിരുന്നു അന്ത്യം.

മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന ‘എക്‌സിക്കുട്ടന്‍’ കാര്‍ട്ടൂണ്‍ പംക്തി രജീന്ദ്രകുമാറിന്റേതാണ്. കാര്‍ട്ടൂണ്‍- കാരിക്കേച്ചറുകള്‍ക്ക് അന്താരാഷ്ട്ര പുരസ്‌കാരങ്ങളടക്കം നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.

കൂത്തുപറമ്പ് മാങ്ങാട്ടിടം കെ ടി ഗോപിനാഥിന്റെയും സി ശാരദയുടെയും മകനാണ്. ഭാര്യ മിനി. മക്കള്‍: മാളവിക, ഋഷിക.

Share this Article

Leave a Comment