വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെ വിട്ടതിൽ പ്രതിഷേധിച്ച് സമരത്തിനൊരുങ്ങി കെപിസിസി. പൊലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചയാണ് ഇതിനു പിന്നിലെന്നാണ് ആരോപണം. കോടതി ഉത്തരവ് കെെപ്പറ്റുന്നതിന് മുൻപ് തന്നെ പ്രതിയ്ക്ക് പൊലീസ് റിലീസിംഗ് ഓർഡർ ൻകിയെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ആരോപണം.
വണ്ടിപ്പെരിയാറിലെ പെൺകുട്ടിയുടെ കുടുംബത്തിന് നിയമ സഹായം നൽകുന്നതിനൊപ്പം ശക്തമായ പ്രതിഷേധ പരിപാടികളുമായി മുൻപോട്ടു പോകുമെന്ന് വണ്ടിപ്പെരിയാറിലെ പെൺകുട്ടിയുടെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദർശിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരൻ വ്യക്തമാക്കിയിരുന്നു. യൂത്ത് കോൺഗ്രസ് അടക്കം പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. തുടർ സമരങ്ങളുടെ ഭാഗാമായാമ് കെപിസിസിയുടെ നേതൃത്വത്തിൽ മഹിളാ പ്രവർത്തകരുടെ നേതൃത്വത്തിൽ മാർച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്.
അന്വേഷണ ഉദ്യോഗസ്ഥന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചയാണ് പ്രതിയ്ക്ക് രക്ഷപെടാനുള്ള അവസരമൊരുക്കിയതെന്നാണ് പ്രതിഷേധിക്കാരുടെ വാദം. ഇവർക്കെതിരെ നടപടി സ്വീകരിക്കണെമന്നും കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു. കോടതി വെറുതെ വിട്ടതിന് മുൻപ് തന്നെ പ്രതിയ്ക്ക് റിലീസിംഗ് ഓർഡർ പോലീസ് നൽകിയിരുന്നു. കുറ്റ വിമുക്തനാക്കിയ പ്രതി പിന്നീട് ജയിലിലേക്കല്ല പൊയത്. വക്കീലിനൊപ്പമാണെന്ന ആരോപണവും കോൺഗ്രസ് നേതൃത്വം ഉന്നയിക്കുന്നു. പ്രതിയ്ക്ക് ഇടതു നേതാക്കളുമായി ബന്ധമുണ്ട്. അതാണ് അന്വേഷണത്തെ അട്ടിമറിക്കാൻ കാരണമായതെന്നും കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു.