തിരുവനന്തപുരം: പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങിന് ചെലവായത് 5 ലക്ഷം രൂപ. പ്രതിജ്ഞക്കുള്ള ചെലവിനു വേണ്ട 5 ലക്ഷം രൂപക്ക് അനുമതി തേടി ഗവര്‍ണറുടെ സെക്രട്ടറി ഡിസംബര്‍ 22 ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അനുമതി ലഭിക്കുകയും ധനമന്ത്രി ബാലഗോപാല്‍ രാജ്ഭവന് അധിക ഫണ്ടായി 5 ലക്ഷം രൂപ ഡിസംബര്‍ 28 ന് അനുവദിക്കുകയും ചെയ്തു.
ഇന്നലെ വൈകിട്ടാണ് രാജ്ഭവനില്‍ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ചടങ്ങില്‍ മുഖ്യമന്ത്രിയും ഗവര്‍ണറുമടക്കം നിരവധി മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. മരാമത്ത് വകുപ്പാണ് പന്തല്‍ തയ്യാറാക്കിയത്. പന്തലിന് ചെലവായ ബില്ലും ഇനി പാസാകേണ്ടതുണ്ട്. കടന്നപ്പള്ളി രാമചന്ദ്രനും കെബി ഗണേഷ് കുമാറുമാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.