Newsperseconds.com

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തമിഴ്‌നാട്ടില്‍ കൊണ്ടുപോയി വിവാഹം ചെയ്തു; യുവാവ് പിടിയില്‍

Capture

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തമിഴ്‌നാട്ടില്‍ കൊണ്ടുപോയി വിവാഹം ചെയ്ത യുവാവ് പിടിയില്‍. സംഭവത്തില്‍ കുളത്തുപ്പുഴ ആര്‍പിഎല്‍ മാലിദീപ് കോളനിയില്‍ സുജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

പെണ്‍കുട്ടിക്ക് 16 വയസ്സും യുവാവിന് 22 വയസ്സുമാണ് പ്രായം. ഇരുവരും കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രണയത്തിലാണ്. പെണ്‍കുട്ടി സുജിത്തിനെ വിവാഹം ചെയ്യണമെന്ന് നിര്‍ബന്ധിക്കുകയും വീട്ടുകാര്‍ എതിര്‍ക്കുകയും ചെയ്തതോടെയാണ് പെണ്‍കുട്ടി കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. തുടര്‍ന്ന്
ബന്ധുക്കളുടെ പിന്തുണയോടെ യുവാവ് തമിഴ്‌നാട്ടിലെ പുളിയറയില്‍ വെച്ച് പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയായിരുന്നു.

Share this Article

Leave a Comment