തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ തൃശ്ശൂരിലെത്തും. തമിഴ്‌നാട്ടിലും ലക്ഷദ്വീപിലും സന്ദര്‍ശനത്തിനെത്തുന്ന മോദി ഉച്ചയോടെ കൊച്ചിയിലെത്തും. തുടര്‍ന്ന് തൃശ്ശൂരിലേക്ക് പോകും. തേക്കിന്‍കാട് മൈതാനം ചുറ്റിയുള്ള റോഡ് ഷോയ്ക്ക് ശേഷം നടക്കുന്ന മഹിളാ സമ്മേളനത്തില്‍ മോദി സംസാരിക്കും. തൃശ്ശൂരില്‍ വന്‍വരവേല്‍പ്പാണ് മോദിക്ക് ഒരുക്കിയിരിക്കുന്നത്.
ഇന്ന് തമിഴ്‌നാട്ടിലാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. വിവിധ വികസന പദ്ധതികളുടെ ഭാഗമായിട്ടാണ് മോദി എത്തുന്നത്.