സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കത്തിനെതിരെ തട്ടം വിവാദത്തില്‍ കേസെടുത്തു. കോഴിക്കോട് നടക്കാവ് പൊലീസാണ് വനിത അവകാശ പ്രവര്‍ത്തക വിപി സുഹ്റയുടെ പരാതിയില്‍ കേസെടുത്തത്. മതസ്പര്‍ധ ഉണ്ടാക്കല്‍, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. ഐപിസി 295എ, 298 എന്നീ വകുപ്പാണ് ചുമത്തിയത്.
തട്ടമിടാത്തവരൊക്കെ അഴിഞ്ഞാട്ടക്കാരികള്‍ എന്ന ഉമര്‍ ഫൈസിയുടെ പരാമര്‍ശമാണ് വിവാദമായത്. എന്നാല്‍ താന്‍ പറയാത്ത കാര്യങ്ങളിലാണ് പൊലീസ് നടപടിയെന്നും തട്ടമിട്ട് അഴിഞ്ഞാടാന്‍ ആരെയും അനുവദിക്കില്ല എന്നാണ് താന്‍ പറഞ്ഞതെന്നും ഉമര്‍ ഫൈസി പറഞ്ഞു. തട്ടമിടാത്ത സ്ത്രീകളെയും ഇസ്ലാം മതത്തേയും അപമാനിച്ചുവെന്നാണ് പരാതി. പ്രോഗ്രസീവ് മുസ്ലിം വിമന്‍സ് ഫോറം പ്രസിഡന്റുമായ വി പി സുഹ്റ മുമ്പ് നല്കിയ പരാതിയിലാണ് ഇപ്പോള്‍ പോലീസ് കേസെടുത്തിരിക്കുന്നത്.