Newsperseconds.com

തട്ടം പരാര്‍ശം; ഉമര്‍ ഫൈസി മുക്കത്തിനെതിരായ കേസില്‍ വി പി സുഹറയ്ക്കെതിരെ സമസ്ത

Capture

തട്ടം പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിനെതിരായ കേസില്‍ വി പി സുഹറയ്ക്കെതിരെ സമസ്ത.
ഉമര്‍ ഫൈസി പറയാത്ത കാര്യം വളച്ചൊടിച്ചെന്നും ധാര്‍മിക ബോധത്തോടെ ജീവിക്കുന്ന സ്ത്രീകളെ സുഹ്റ വെല്ലുവിളിക്കുകയാണെന്നും സമസ്ത കുറ്റപ്പെടുത്തി.

പണ്ഡിതനെന്ന നിലയിലുള്ള ധര്‍മമാണ് ഉമര്‍ ഫൈസി നടത്തിയത്. കേസ് മാധ്യമ ശ്രദ്ധ നേടാനുള്ള വിലകുറഞ്ഞ ഏര്‍പ്പാടാണ് സുഹ്റയുടേതെന്നും സമസ്ത കുറ്റപ്പെടുത്തി.

എന്നാല്‍ സമസ്തയുടെ വിമര്‍ശനം തുടരുമ്പോഴും കേസുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് എഴുത്തുകാരിയും പ്രോഗ്രസീവ് മുസ്ലിം വിമന്‍സ് ഫോറം പ്രസിഡന്റുമായ വി പി സുഹ്റയുടെ തീരുമാനം.

Share this Article

Leave a Comment