Newsperseconds.com

കവിയും ​ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിയുടെ സഹോദരി തുളസി ഗോപിനാഥ് അന്തരിച്ചു

Untitled Design (78)

കവിയും ​ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിയുടെ സഹോദരി തുളസി ഗോപിനാഥ്(72) അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ആലപ്പുഴ ഹരിപ്പാട്ട് കരിമ്പാലേത്ത് ഭവാനിക്കുട്ടി തങ്കച്ചിയുടെയും തോനയ്ക്കാട്ട് കളരിക്കൽ കൃഷ്ണപിള്ളയുടെയും മകളാണ് തുളസി ​ഗോപിനാഥ്. പി & ടി വകുപ്പിന്റെ മുൻ അസിസ്റ്റന്റ് ഡയറക്ടർ കെ.ഗോപിനാഥൻ നായർ ആണ് ഭർത്താവ്. മൻമോഹൻ തമ്പി, ജയ്മോഹൻ തമ്പി എന്നിവരാണ് മക്കൾ. പരേതയായ രശ്മി തമ്പി, മേബൽ എന്നിവരാണ് മരുമക്കൾ.

നോവലിസ്റ്റും അഭിഭാഷകനുമായ പരേതനായ പി.വി.തമ്പി, മുൻ ഡയറക്ടർ ജെനറൽ ഓഫ് പ്രോസിക്യൂഷൻ പരേതനായ അഡ്വക്കേറ്റ് പി.ജി.തമ്പി , ഒറാക്കിളിന്റെ മുൻ വൈസ് പ്രസിഡന്റ് പ്രസന്നവദനൻ തമ്പി എന്നിവരാണ് മറ്റു സഹോദരന്മാർ. സംസ്കാരം ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് തിരുവനന്തപുരം ശാന്തികവാടത്തിൽ നടക്കും.

Share this Article

Leave a Comment