Newsperseconds.com

വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛനെ ആക്രമിച്ച കേസ്; പ്രതിക്കെതിരെ വധശ്രമക്കുറ്റം ചുമത്തി

Capture

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛനെ ആക്രമിച്ച പ്രതിക്കെതിരെ വധശ്രമക്കുറ്റം ചുമത്തി. കൊല്ലുകയെന്ന ഉദ്ദേശത്തോടെയാണ് പ്രതി പാല്‍രാജ് സ്ഥലത്ത് എത്തിയതെന്നാണ് എഫ്‌ഐആര്‍. പ്രതി പാല്‍രാജിന് പെണ്‍കുട്ടിയുടെ അച്ഛനെ കൊല്ലണമെന്ന ഉദ്ദേശമുണ്ടായിരുന്നുവെന്നും മനപൂര്‍വം പ്രകോപനമുണ്ടാക്കിയെന്നും പൊലീസ് എഫ്‌ഐആറില്‍ വ്യക്തമാക്കി.

ആക്രമിക്കുന്നതിനു വേണ്ടി പ്രതി മനപ്പൂര്‍വ്വം പെണ്‍കുട്ടിയുടെ പിതാവിനെ പ്രകോപിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ അച്ഛന്റെ നെഞ്ചിന് താഴെയും ഇരുകാലുകളുടെ തുടകളിലുമാണ് മൂര്‍ച്ഛയേറിയ ആയുധം കൊണ്ട് കുത്തിയത്. അതേസമയം, പിടിയിലായ പാല്‍രാജിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. തെളിവെടുപ്പ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ ഇന്ന് നടക്കും.

Share this Article

Leave a Comment