കോട്ടയം: തലയോലപറമ്പ് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റിന്റെ 16-ാമത് ബഷീര്‍ സാഹിത്യപുരസ്‌കാരം ഇ സന്തോഷ് കുമാറിന്. നാരകങ്ങളുടെ ഉപമ എന്ന ചെറുകഥാ സമാഹാരത്തിനാണ് പുരസ്‌കാരം ലഭിച്ചത്. 50,000 രൂപയും പ്രശസ്തി പത്രവും സി എന്‍ കരുണാകരന്‍ രൂപകല്‍പന ചെയ്ത ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. നിസ്സഹായതയും നിസ്സംഗതയും സ്വത്വ ചിഹ്നങ്ങളായ ഒരു കൂട്ടം മനുഷ്യരുടെ പ്രതിരോധത്തിന്റെ കഥകളാണ് നാരകങ്ങളുടെ ഉപമയിലുള്ളത്.
വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ അഡ്വ. പി കെ ഹരികുമാര്‍, കെ സി നാരായണന്‍, പി കെ രാജശേഖരന്‍, ഡോ. കെ രാധാകൃഷ്ണ വാര്യര്‍ എന്നിവരടങ്ങിയ ജഡ്ജിങ് കമ്മറ്റിയാണ് അവാര്‍ഡ് തീരുമാനിച്ചത്.