കോണ്‍ഗ്രസിന്റെ ഭാരത് ന്യായ് യാത്രയ്ക്ക് രാഹുല്‍ഗാന്ധിക്ക് ഗ്രൗണ്ട് പെര്‍മിഷന്‍ ലഭിക്കാത്തതില്‍ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് ചില ഉപാധികളോടെ സംസ്ഥാന സര്‍ക്കാര്‍ റാലി നടത്താന്‍ പാര്‍ട്ടിക്ക് അനുമതി നല്‍കി.
പങ്കെടുക്കുന്നവരുടെ പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ ജില്ലാ ഭരണകൂടത്തോട് ഇപ്പോള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി 14ന് ഇംഫാലില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. പാലസ് ഗ്രൗണ്ടില്‍ ഉദ്ഘാടന ചടങ്ങിന് ആദ്യം എന്‍ ബിരേന്‍ സിംഗ് സര്‍ക്കാര്‍ അനുമതി നിഷേധിച്ചെങ്കിലും പിന്നീട് നിബന്ധനകളോടെ അനുമതി നല്‍കുകയായിരുന്നു.
മണിപ്പൂര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എയുമായ കെ മേഘചന്ദ്രയും പാര്‍ട്ടി നേതാക്കളുടെ ഒരു പ്രതിനിധി സംഘവും മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങുമായി ബുധനാഴ്ച രാവിലെ അദ്ദേഹത്തിന്റെ ഓഫീസ് സമുച്ചയവും ബംഗ്ലാവും സന്ദര്‍ശിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച ആശങ്കകള്‍ ചൂണ്ടിക്കാട്ടി തന്റെ സര്‍ക്കാരിന് അനുമതി നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചതായി മേഘചന്ദ്ര പറഞ്ഞിരുന്നു.