ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകള്‍ പ്രമാണിച്ച് രാജ്യത്തുടനീളമുള്ള എല്ലാ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളും ജനുവരി 22 ന് പകുതി ദിവസം അടച്ചിടുമെന്ന് പേഴ്സണല്‍ മന്ത്രാലയം അറിയിച്ചു. ഇത് സംബന്ധിച്ച് രാജ്യത്തുടനീളം വലിയ ജനകീയ ആവശ്യമുയര്‍ന്നിരുന്നുവെന്നും അറിയിച്ചു.
അയോധ്യയിലെ രാം ലല്ല പ്രണ് പ്രതിഷ്ഠ 2024 ജനുവരി 22 ന് ഇന്ത്യയിലുടനീളം ആഘോഷിക്കും. ജീവനക്കാരെ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പ്രാപ്തരാക്കുന്നതിന്, ഇന്ത്യയിലെ എല്ലാ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളും കേന്ദ്ര സ്ഥാപനങ്ങളും കേന്ദ്ര വ്യവസായ സ്ഥാപനങ്ങളും ഉച്ച വരെ അടച്ചിടാന്‍ തീരുമാനിച്ചു. ജനവികാരം കണക്കിലെടുത്താണ് തീരുമാനമെന്ന് കേന്ദ്ര പേഴ്സണല്‍ സഹമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.
രാമക്ഷേത്രത്തിന്റെ ശ്രീകോവിലിലെ പുതിയ രാംലല്ലയുടെ വിഗ്രഹത്തിന്റെ ‘പ്രാന്‍ പ്രതിഷ്ഠ’ ചടങ്ങ് തിങ്കളാഴ്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ചടങ്ങ് നിര്‍വഹിക്കുന്നത്.