Newsperseconds.com

വഡോദര തടാകത്തില്‍ കുട്ടികളുമായി പോയ ബോട്ട് മറിഞ്ഞ് ആറ് മരണം; കാണാതായ വിദ്യാര്‍ത്ഥികള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

Capture

ഗുജറാത്തിലെ വഡോദരയിലെ ഹര്‍നി മൊത്‌നാഥ് തടാകത്തില്‍ ബോട്ട് മറിഞ്ഞ് ആറ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു. വിനോദയാത്രക്ക് എത്തിയ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. സംഭവസമയത്ത് ബോട്ടില്‍ ആകെ 27 കുട്ടികള്‍ ഉണ്ടായിരുന്നതായി അധികൃതര്‍ അറിയിച്ചു. കാണാതായ വിദ്യാര്‍ത്ഥികള്‍ക്കായുള്ള തിരച്ചില്‍ നടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയും (എന്‍ഡിആര്‍എഫും) അഗ്‌നിശമന സേനാംഗങ്ങളും മറ്റ് ഏജന്‍സികളോടൊപ്പം സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തില്‍പ്പെട്ടവര്‍ക്ക് അടിയന്തര സഹായവും ചികിത്സയും ലഭ്യമാക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Share this Article

Leave a Comment