Newsperseconds.com

അയോധ്യയിലെ രാമക്ഷേത്രത്തില്‍ ഇന്ന് രാവിലെ മുതല്‍ ദര്‍ശനം തുടങ്ങും; നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കും

Capture

ദില്ലി: അയോധ്യയിലെ രാമക്ഷേത്രത്തില്‍ ഇന്ന് രാവിലെ മുതല്‍ ദര്‍ശനം തുടങ്ങും. പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ശേഷം ഇന്നലെ തന്നെ ക്ഷേത്രത്തിന്റെ നിര്‍മാണ ജോലികള്‍ പുനരാരംഭിച്ചു. ക്ഷണിക്കപ്പെട്ട അതിഥികള്‍ മാത്രമാണ് ഇന്നലെ അമ്പലത്തിനുള്ളിലേക്ക് കയറിയത്. ഇത് പൊതുജനങ്ങള്‍ക്ക് വേണ്ടി അമ്പലം തുറന്നു കൊടുക്കും.

ക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയാകാന്‍ ഏകദേശം രണ്ട് വര്‍ഷമെങ്കിലും ഇനിയും വേണ്ടിവരും. ഇന്നലെ ഉച്ചയ്ക്ക് 12.20നും 12.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് പ്രാണ പ്രതിഷ്ഠ നടന്നത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങുകളില്‍ വിവിധ പ്രമുഖര്‍ പങ്കെടുത്തു.

പ്രാണ പ്രതിഷ്ഠ ചടങ്ങ് നടക്കുമ്പോള്‍ ക്ഷേത്രത്തിന് പുറത്ത് സൈനിക ഹെലികോപ്ടറില്‍ പുഷ്പവൃഷ്ടി നടത്തി. അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ ചടങ്ങ് വൈകാരിക നിമിഷമെന്ന് പ്രതിഷ്ഠാ ചടങ്ങിനുശേഷം നടന്ന പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്‍, രജനികാന്ത്, അഭിനേതാക്കളായ വിക്കി കൗശല്‍-കത്രീന കൈഫ്, രണ്‍ബീര്‍ കപൂര്‍-ആലിയ ഭട്ട്, വ്യവസായികളായ സുനില്‍ ഭാരതി മിത്തല്‍, അനില്‍ അംബാനി, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എയ്‌സ് ഷട്ടില്‍ താരം സൈന നെഹ്വാള്‍ തുടങ്ങി നിരവധി സെലിബ്രിറ്റികള്‍ അയോധ്യയില്‍ എത്തിയിരുന്നു.

Share this Article

Leave a Comment