രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാവ് മാനവേന്ദ്ര സിംഗിന്റെ ഭാര്യ ചിത്ര സിംഗ് വാഹനാപകടത്തില്‍ മരിച്ചു. ദാരുണമായ റോഡപകടത്തില്‍ മകന്‍ സോളങ്കി സിംഗും കാറിലുണ്ടായിരുന്നു. പിതാവിനെയും മകനെയും ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേയില്‍ ഖുഷ്പുരി ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്. കോണ്‍ഗ്രസ് നേതാവ് കുടുംബത്തോടൊപ്പം ഡല്‍ഹിയില്‍ നിന്ന് ജയ്പൂരിലേക്ക് പോകുമ്പോഴാണ് വാഹനം അപകടത്തില്‍ പെട്ടത്.