ബജറ്റ് അവതരണത്തിന് തുടക്കം കുറിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇന്ത്യന്‍ സമ്പദ്‌രംഗം കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ വലിയ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചുവെന്ന് നിര്‍മല സീതാരാമന്‍. ഇന്ത്യയിലെ ജനങ്ങള്‍ പ്രതീക്ഷയോടെ ഭാവിയെ ഉറ്റുനോക്കുകയാണ്. ഒട്ടനവധി വെല്ലുവിളികളെ നേരിട്ടു. എല്ലാവര്‍ക്കും ഒപ്പം, എല്ലാവര്‍ക്കും വികസനം എന്നത് സര്‍ക്കാരിന്റെ വിജയമന്ത്രമായിരിക്കുന്നുവെന്നും ധനമന്ത്രി ആമുഖമായി പറഞ്ഞു.
മോദിസര്‍ക്കാരിന്റെ വികസനപദ്ധതികള്‍ മികച്ച ജനപിന്തുണയോടെ മുന്നേറുമെന്ന് കേന്ദ്ര ബജറ്റ് 2024 അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. 80 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കി ദാരിദ്ര്യനിര്‍മാര്‍ജനം യാഥാര്‍ത്ഥ്യമാക്കി. പല മേഖലകളിലും തൊഴില്‍ സാധ്യതകള്‍ വര്‍ദ്ധിച്ചു. അഴിമതികള്‍ രാജ്യത്ത് നിന്ന് തുടച്ചുമാറ്റി. ഗ്രാമീണ തലത്തില്‍ സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ എത്തിച്ചു. സ്ത്രീകള്‍, യുവാക്കള്‍, കര്‍ഷകര്‍ എന്നിവരുടെ ശാക്തീകരണം ഇന്ത്യയെ അഭിവൃദ്ധിയിലേക്ക് നയിച്ചുവെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.