Newsperseconds.com

റേഷന്‍ വിതരണ അഴിമതി; ടിഎംസി മന്ത്രി ജ്യോതിപ്രിയ മല്ലിക്കിനെ എഡി അറസ്റ്റ് ചെയ്തു

jyothipriya-mallik

ഡല്‍ഹി; റേഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രി ജ്യോതി പ്രിയ മല്ലിക്കിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. കൊല്‍ക്കത്തയിലെ ആശുപത്രിയിലെ വിപുലമായ ചോദ്യം ചെയ്യലിനും തുടര്‍ന്നുള്ള വൈദ്യപരിശോധനയ്ക്കും ശേഷമാണ് പുലര്‍ച്ചെ 3.30 ഓടെ മല്ലിക്കിനെ പിടികൂടിയത്. ഈ ആഴ്ച ആദ്യം മല്ലിക്കിന്റെ വസതി റെയ്ഡ് ചെയ്തിരുന്നു. സംസ്ഥാനത്തെ മുന്‍ ഭക്ഷ്യമന്ത്രിയായിരുന്നു ജ്യോതിപ്രിയ മല്ലിക്ക്.

മല്ലിക്കിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് പശ്ചിമ ബംഗാളില്‍ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസ്സും തമ്മില്‍ രൂക്ഷമായ വാക്‌പോരിന് തുടക്കമിട്ടു. ഇന്നലെ ചോദ്യം ചെയ്യലിനിടെ ഇഡിയോട് സഹകരിക്കാതെ ഉദ്യോഗസ്ഥര്‍ക്ക് ആശയക്കുഴപ്പവും പരസ്പര വിരുദ്ധവുമായ മറുപടികള്‍ നല്‍കി. അസുഖമായതിനാല്‍ ചോദ്യങ്ങളെടുക്കാന്‍ കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു.

Share this Article

Leave a Comment