Newsperseconds.com

ബലാത്സംഗം ചെയ്തയാളെ അറസ്റ്റ് ചെയ്തില്ല; ദളിത് യുവതി വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി പ്രതിഷേധം നടത്തി

Capture

ജയ്പൂര്‍: ബലാത്സംഗം ചെയ്തയാളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദളിത് യുവതി വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി പ്രതിഷേധം നടത്തി. പിന്നീട് പോലീസ് എത്തിയാണ് യുവതിയെ താഴെയിറക്കിയത്. ജനുവരി 16ന് പപ്പു ഗുജ്ജാറിനെതിരെ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസുമായി ബന്ധപ്പെട്ടതാണ് സംഭവം.

പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യുവതി ജില്ലാ കളക്ടറുടെ ഓഫീസിന് സമീപത്തെ വാട്ടര്‍ ടാങ്കില്‍ കയറുകയായിരുന്നു. പ്രതികള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കാത്തതില്‍ പ്രദേശത്തെ ദളിതരും അമര്‍ഷം പ്രകടിപ്പിച്ചിട്ടുണ്ട്. ബലാത്സംഗം നടന്ന് ഒരു മാസമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനാലാണ് സ്ത്രീയുടെ പ്രതിഷേധം.

പരാതിയുടെ അടിസ്ഥാനത്തില്‍, ഐപിസിയിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും മജിസ്ട്രേറ്റിന് മുമ്പാകെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍, പ്രതികളെ പൊലീസ് പിടികൂടാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധമ നടത്തിയത്.

Share this Article

Leave a Comment