Newsperseconds.com

നാലാംവട്ട ചര്‍ച്ചയില്‍ ഫലം കണ്ടു; അഞ്ച് വിളകള്‍ക്ക് എംഎസ്പി; ഡല്‍ഹി ചലോ മാര്‍ച്ച് താല്‍ക്കാലികമായി നിര്‍ത്തിവച്ചു

Capture

ന്യൂഡല്‍ഹി: കര്‍ഷക ഗ്രൂപ്പുകളുമായുള്ള നാലാം റൗണ്ട് ചര്‍ച്ചയില്‍ സര്‍ക്കാര്‍ പുതിയ പദ്ധതി കര്‍ഷകര്‍ക്ക് മുന്നിലേക്ക് വെച്ചു. പയറുവര്‍ഗ്ഗങ്ങള്‍, ചോളം, പരുത്തി വിളകള്‍ എന്നിവ സര്‍ക്കാര്‍ ഏജന്‍സികള്‍ മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) വാങ്ങുന്ന പഞ്ചവത്സര പദ്ധതി അവതരിപ്പിച്ചു. വിളകള്‍ക്ക് താങ്ങുവില നല്‍കി അഞ്ച് വര്‍ഷത്തേക്ക് എത്രവേണമെങ്കിലും ഏറ്റെടുക്കാമെന്ന് സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ കര്‍ഷകരെ അറിയിച്ചു.

കേന്ദ്ര മന്ത്രിമാരായ അര്‍ജുന്‍ മുണ്ട, പിയൂഷ് ഗോയല്‍, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് എന്നിവരടങ്ങുന്ന സമിതി കര്‍ഷകര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ചര്‍ച്ചകള്‍ പോസിറ്റീവ് ആണെന്ന് ഗോയല്‍ പറഞ്ഞു. യോഗത്തില്‍ കര്‍ഷക നേതാക്കള്‍ വിവിധ ആശങ്കകള്‍ ഉന്നയിച്ചു. ചണ്ഡീഗഢില്‍ നടത്തിയ ചര്‍ച്ച നാല് മണിക്കൂര്‍ നീണ്ടു.

താല്‍ക്കാലികമായി സമരം അവസാനിപ്പിക്കുകയാണെന്നും രണ്ട് ദിവസത്തിനുള്ളില്‍ നിര്‍ദ്ദേശം പഠിച്ച് ഭാവി നടപടി തീരുമാനിക്കുമെന്നും കര്‍ഷകര്‍ അറിയിച്ചു. നിര്‍ദേശങ്ങള്‍ പഠിച്ച് തൃപ്തികരമല്ലെങ്കില്‍ ഫെബ്രുവരി 21 രാവിലെ 11 മണിക്ക് മാര്‍ച്ച് വീണ്ടും തുടരുമെന്ന തീരുമാനത്തിലാണ് കര്‍ഷകര്‍.

ഫെബ്രുവരി 19-20 തീയതികളില്‍ കേന്ദ്രത്തിന്റെ നിര്‍ദ്ദേശം തങ്ങളുടെ ഫോറങ്ങളില്‍ ചര്‍ച്ച ചെയ്യുകയും തീരുമാനമെടുക്കുന്നതിന് മുമ്പ് വിദഗ്ധരുടെ അഭിപ്രായം തേടുകയും ചെയ്യുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ചയിലും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയിലും ഉള്‍പ്പെട്ട കര്‍ഷക നേതാക്കള്‍ പറഞ്ഞു. ചര്‍ച്ചയിലെ ഈ വഴിത്തിരിവിനെ തുടര്‍ന്ന് ഡല്‍ഹി ചലോ മാര്‍ച്ച് താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

Share this Article

Leave a Comment