Newsperseconds.com

കോണ്‍ഗ്രസ് നേതാവ് വിക്രമാദിത്യ സിംഗ് ഹിമാചല്‍ ക്യാബിനറ്റില്‍ നിന്ന് രാജിവെച്ചു

Capture

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് വിക്രമാദിത്യ സിംഗ് ഹിമാചല്‍ പ്രദേശ് മന്ത്രിസഭയില്‍ നിന്ന് രാജി പ്രഖ്യാപിച്ചു. മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിങിന്റെ മകനാണ് വിക്രമാദിത്യ സിങ്. മുഖ്യമന്ത്രിയെ മാറ്റണമെന്ന് വിമത എംഎല്‍എമാര്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വിക്രമാദിത്യ സിങ്ങ് രാജി വെച്ചിരിക്കുന്നത്.

വിക്രമാദിത്യ സിങിന്റെ മാതാവും പിസിസി അധ്യക്ഷയുമായ പ്രതിഭ സിങ് രാജി വെക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുഖ്യമന്ത്രിയെ മാറ്റണമെന്ന് വിമത എംഎല്‍എമാര്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വിക്രമാദിത്യ സിങ്ങ് രാജി വെച്ചിരിക്കുന്നത്. രാജിക്ക് പിന്നാലെ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരെ രൂക്ഷ വിമര്‍ശനമാണ് വിക്രമാദിത്യ സിങ് നടത്തിയത്.

Share this Article

Leave a Comment