Newsperseconds.com

യുപി അനധികൃത ഖനന കേസ്; അഖിലേഷ് യാദവിന് നോട്ടീസ്; നാളെ ഡല്‍ഹിയില്‍ ഹാജരാകണമെന്ന് സിബിഐ

Capture

ഉത്തര്‍പ്രദേശ്: അനധികൃത മണല്‍ ഖനന കേസില്‍ സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന് നോട്ടീസ്. ജല്‍ഹിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് കേന്ദ്ര അന്വേഷണ സംഘം സമന്‍സ് അയച്ചത്. ഇ-ടെന്‍ഡറിംഗ് നടപടികള്‍ ലംഘിച്ചുവെന്നാരോപിച്ച് ഖനന പാട്ടത്തിന് നല്‍കിയതിനാണ് കേസ്. അലഹബാദ് ഹൈക്കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

അഖിലേഷ് യാദവ് മുഖ്യമന്ത്രിയായിരുന്ന 2012-16 കാലത്ത് അനധികൃത ഖനനത്തിന് അനുമതി നല്‍കിയെന്നും ദേശീയ ഹരിത ട്രൈബ്യൂണല്‍ ഖനനം നിരോധിച്ചിട്ടും അനധികൃതമായി ലൈസന്‍സ് പുതുക്കി നല്‍കിയെന്നും ആരോപണമുണ്ട്. ഉദ്യോഗസ്ഥര്‍ ധാതുക്കള്‍ മോഷ്ടിക്കാന്‍ അനുവദിച്ചുവെന്നും പാട്ടക്കാരില്‍ നിന്നും ഡ്രൈവര്‍മാരില്‍ നിന്നും പണം തട്ടിയതായും ആക്ഷേപമുണ്ട്.

Share this Article

Leave a Comment