Newsperseconds.com

ബെംഗളൂരു രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനം; ഒരാള്‍ കസ്റ്റഡിയില്‍

Capture

ബെംഗളൂരു: രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. ബെംഗളൂരു സ്വദേശിയാണ് കസ്റ്റഡിയില്‍ ഉള്ളത്. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല. ഇയാളെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്ത് വരികയാണ്.

തീവ്രത കുറഞ്ഞ ഐഇഡി സ്ഫോടനമാണ് നടന്നതെന്ന് സിദ്ധരാമയ്യ പറഞ്ഞിരുന്നു. സ്‌ഫോടനത്തില്‍ പരിക്കേറ്റ 9 പേര്‍ ചികിത്സയിലാണ്. സ്‌ഫോടനത്തിന് മുമ്പ് ഒരാള്‍ ബാഗുമായി കഫേയിലെത്തുന്നത് ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. വൈറ്റ്ഫീല്‍ഡിലെ രാമേശ്വരം കഫേയിലാണ് സ്‌ഫോടനമുണ്ടായത്. എന്താണ് സംഭവിച്ചത് എന്ന് വിശദമായി പരിശോധിക്കുകയാണെന്നും സിസിടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ചിട്ടുണ്ടെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.

Share this Article

Leave a Comment