വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനത്തിനും തറക്കല്ലിടലിനും പ്രധാനമന്ത്രി മോദി ഇന്ന് തെലങ്കാനയിലെത്തും. റോഡ്, റെയില്‍, പെട്രോളിയം, പ്രകൃതി വാതകം തുടങ്ങി ഒന്നിലധികം സുപ്രധാന മേഖലകളുമായി ബന്ധപ്പെട്ട 6,800 കോടിയിലധികം രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം ഇന്ന് നിര്‍വഹിക്കും.
തുടര്‍ന്ന് തെലങ്കാനയിലെ സംഗറെഡ്ഡിയില്‍ ഒരു പൊതു പ്രസംഗം നടത്തും. സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി ശ്രീ ഉജ്ജൈനി മഹാകാളി ക്ഷേത്രത്തിലും ദര്‍ശനം നടത്തി. പിന്നീട് ഹൈദരാബാദില്‍ 350 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച സിവില്‍ ഏവിയേഷന്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും. മൂന്ന് ദേശീയപാതാ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിര്‍വഹിക്കും. പരിപാടിയില്‍ ഘട്കേസര്‍-ലിംഗംപള്ളിയില്‍ നിന്നുള്ള മള്‍ട്ടി മോഡല്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വീസ് ട്രെയിന്‍ സര്‍വീസ് പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യുകയും ഇന്ത്യന്‍ ഓയില്‍ പാരദീപ്-ഹൈദരാബാദ് പ്രൊഡക്ട് പൈപ്പ്ലൈന്‍ ഉദ്ഘാടനം ചെയ്യുകയും ചെയ്യും.