Newsperseconds.com

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്ന് 2 പേര്‍ മരിച്ചു; അനധികൃത നിര്‍മാണത്തിനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മമത

Capture

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ചില്‍ നിര്‍മാണത്തിലിരുന്ന അഞ്ച് നില കെട്ടിടം തകര്‍ന്ന് രണ്ട് പേര്‍ മരിക്കുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്ഥലം സന്ദര്‍ശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അനധികൃതമായി കെട്ടിടം നിര്‍മിച്ച സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായും മമത ബാനര്‍ജി മാധ്യമങ്ങളോട് പറഞ്ഞു.

കെട്ടിടത്തിന്റെ പ്രൊമോട്ടറായ എംഡി വസീമിനെ അറസ്റ്റ് ചെയ്തു. അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രദേശവാസികള്‍ക്ക് മമതാ ബാനര്‍ജി ഉറപ്പ് നല്‍കി. സംഭവസ്ഥലത്ത് നിന്ന് ഇതുവരെ 10 പേരെയെങ്കിലും രക്ഷപ്പെടുത്തിയതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഏതാനും പേര്‍ കൂടി അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായും അവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Share this Article

Leave a Comment