Newsperseconds.com

മയക്കുമരുന്ന് വേട്ട; മുംബൈ വിമാനത്താവളത്തില്‍ പിടികൂടിയത് 20 കോടി രൂപയുടെ കൊക്കെയ്ന്‍

Capture

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 19.79 കോടി രൂപ വിലമതിക്കുന്ന 1,979 ഗ്രാം കൊക്കെയ്ന്‍ ഡിആര്‍ഐ പിടികൂടി. സംഭവത്തില്‍ സിയറ ലിയോണില്‍ നിന്നുള്ള ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തു. കെനിയന്‍ തലസ്ഥാനമായ നെയ്റോബിയില്‍ നിന്ന് നഗരത്തില്‍ വന്നിറങ്ങിയ യുവതിയെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.

ഷൂസ്, മോയ്സ്ചറൈസര്‍ ബോട്ടില്‍, ഷാംപൂ ബോട്ടില്‍ തുടങ്ങിയവയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. ശാസ്ത്രീയ പരിശോധനയില്‍ ഇത് കൊക്കെയ്ന്‍ ആണെന്ന് കണ്ടെത്തി. വിപണിയില്‍ 19.79 കോടി രൂപ വിലമതിക്കുന്ന 1,979 ഗ്രാം കൊക്കെയ്‌നാണ് പിടിച്ചെടുത്തത്.

Share this Article

Leave a Comment