Newsperseconds.com

ഹിമാചലില്‍ നിന്ന് മയക്കുമരുന്ന് എത്തിച്ച് ഡല്‍ഹിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വില്‍പ്പന; മുന്‍ ദേശീയ ഗുസ്തി താരം പിടിയില്‍

Capture

ന്യൂഡല്‍ഹി: മെഴ്സിഡസ് കാറില്‍ മയക്കുമരുന്ന് എത്തിച്ച 30 കാരനായ മുന്‍ ദേശീയ ഗുസ്തി താരത്തെയും കൂട്ടാളിയെയും അറസ്റ്റ് ചെയ്തു. ഡല്‍ഹിയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇരുവരും ഹിമാചല്‍ പ്രദേശിലെ ഒരു ഗ്രാമത്തില്‍ നിന്ന് മലാന ക്രീം വാങ്ങി ഡല്‍ഹിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വില്‍ക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. വസീറാബാദ് മേല്‍പ്പാലത്തിന് സമീപം ഇവര്‍ വരുമെന്ന് ഞങ്ങള്‍ക്ക് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ഹനുമാന്തെ (30), കൂട്ടാളി അദ്നാന്‍ അഹമ്മദ് (32) എന്നിവരെയാണ് നോര്‍ത്ത് ഡല്‍ഹിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. പരിശോധനയില്‍ ഇവരില്‍ നിന്ന് 10 ലക്ഷം രൂപ വിലവരുന്ന മലാന ക്രീം കണ്ടെടുത്തു. കാറില്‍ ഉണ്ടായിരുന്ന മുന്‍ ദേശീയ ഗുസ്തി താരം ഹനുമാന്തെയെയും കൂട്ടാളി അദ്നാന്‍ അഹമ്മദിനേയും പൊലീസ് അറസ്റ്റ് ചെയ്തു. എളുപ്പത്തില്‍ പണം സമ്പാദിക്കുന്നതിന് വേണ്ടിയാണ് മയക്കുമരുന്ന് കച്ചവടം തുടങ്ങിയതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു.

Share this Article

Leave a Comment