Newsperseconds.com

ലോക്സഭാ തിരഞ്ഞെടുപ്പ്; രാജ്നാഥ് സിംഗ് ലഖ്നൗ സീറ്റില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

Rajnath Singh Files Nomination

കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ രാജ്നാഥ് സിംഗ് ലഖ്നൗ സീറ്റില്‍ നിന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. തുടര്‍ച്ചയായി മൂന്നാം തവണയാണ് രാജ്നാഥ് സിംഗ് ജനവിധി തേടുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അദ്ദേഹത്തെ അനുഗമിച്ചു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയും രാജ്‌നാഥ് സിങ്ങിനൊപ്പം ഉണ്ടായിരുന്നു.

ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ സൂര്യ പാല്‍ ഗാങ്വാറിന്റെ സാന്നിധ്യത്തിലായിരുന്നു പത്രിക സമര്‍പ്പിച്ചത്. ആവേശഭരിതരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളും പൂമാലകള്‍ വര്‍ഷിച്ചും താളമേളങ്ങളുമായാണ് റോഡില്‍ ഷോഷയാത്ര നടത്തിയത്. പാര്‍ട്ടി ഓഫീസില്‍ നിന്ന് കളക്ടറേറ്റിലേക്കുള്ള റോഡ് കൊടികളും ബാനറുകളും കൊണ്ട് അലങ്കരിച്ചുകൊണ്ട് പാര്‍ട്ടി വിപുലമായ ക്രമീകരണങ്ങള്‍ നടത്തിയിരുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് സിംഗ് ദക്ഷിണ് മുഖി ഹനുമാന്‍ ക്ഷേത്രത്തിലും ഹനുമാന്‍ സേതു ക്ഷേത്രത്തിലും പ്രാര്‍ത്ഥന നടത്തി.

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പോയ് നേരത്തെ ലഖ്നൗ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. 2019ലെ തിരഞ്ഞെടുപ്പില്‍ സിംഗ് സമാജ്വാദി പാര്‍ട്ടിയുടെ പൂനം സിന്‍ഹയെ പരാജയപ്പെടുത്തിയപ്പോള്‍ 2014-ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി റീത്ത ബഹുഗുണ ജോഷിയെ പരാജയപ്പെടുത്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടമായ ലഖ്നൗവില്‍ മെയ് 20നാണ് വോട്ടെടുപ്പ്.

Share this Article

Leave a Comment