Newsperseconds.com

അമേഠി, റായ്ബറേലി മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളാര്? അടുത്ത 24 മണിക്കൂറിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ്

Capture

അമേഠി, റായ്ബറേലി മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ അടുത്ത 24-30 മണിക്കൂറിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ്. എതിരാളിയായ ബിജെപിയുടെ ആരോപണങ്ങള്‍ക്കിടയില്‍ ആരും ഭയപ്പെടേണ്ടതില്ല എന്ന് കോണ്‍ഗ്രസ് ഉറപ്പിച്ച പറഞ്ഞു.

കോണ്‍ഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനിക്കുന്ന പ്രകാരം പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സ്ഥാനാര്‍ത്ഥികളെ അന്തിമമായി വിളിക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. അടുത്ത 24-30 മണിക്കൂറിനുള്ളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അന്തിമതീരുമാനം നല്‍കുമെന്നും അദ്ദേഹം എടുക്കുന്ന തീരുമാനം പ്രഖ്യാപിക്കുമെന്നുമാണ് എന്റെ പ്രതീക്ഷയെന്ന് ജയറാം രമേശ് ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ മാധ്യമ സമ്മേളനത്തില്‍ പറഞ്ഞു.

പ്രഖ്യാപനം വൈകുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്നലെ അമേഠിയില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. അമേഠിയ്ക്ക് രാഹുലിനെയോ പ്രിയങ്കയെയോ സ്ഥാനാര്‍ഥിയായി വേണമെന്ന ആവശ്യവുമായാണ് പാര്‍ട്ടി ഓഫീസിന് മുന്നിലെ പ്രതിഷേധം. ചൊവ്വാഴ്ച പുറത്തിറക്കിയ പട്ടികയില്‍ അമേഠി, റായ്ബറേലി മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ഉള്‍പ്പെടുത്താതെ കോണ്‍ഗ്രസ് സസ്പെന്‍സ് നിലനിര്‍ത്തുകയായിരുന്നു. മറ്റന്നാളാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.

Share this Article

Leave a Comment