ന്യൂഡല്‍ഹി: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന് 9 സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലുമായി ആകെ 96 മണ്ഡലങ്ങളാണ് ഇന്ന് ജനവിധി തേടുന്നത്. 1,717 സ്ഥാനാര്‍ത്ഥികളാണ് ഈ ഘട്ടത്തില്‍ മത്സരിക്കുന്നത്. തെലങ്കാനയിലെ 17 ലോക്സഭാ സീറ്റുകളിലും ആന്ധ്രാപ്രദേശിലെ 25 സീറ്റുകളിലും ഉത്തര്‍പ്രദേശില്‍ 13, ബിഹാറില്‍ അഞ്ച്, ജാര്‍ഖണ്ഡില്‍ നാല്, മധ്യപ്രദേശില്‍ എട്ട്, മഹാരാഷ്ട്രയില്‍ 11, ഒഡീഷയില്‍ നാല്, പശ്ചിമ ബംഗാളില്‍ എട്ട് എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒന്ന് ജമ്മു കശ്മീരിലും.
ശ്രീനഗര്‍ ലോക്സഭാ മണ്ഡലത്തിലും ഇന്ന് വോട്ടെടുപ്പ് നടക്കും. 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം കശ്മീരിലെ ആദ്യത്തെ പ്രധാന തിരഞ്ഞെടുപ്പാണിത്. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്,കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്, അര്‍ജുന്‍ മുണ്ട,കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, മുന്‍ ക്രിക്കറ്റ് താരം യൂസഫ് പത്താന്‍ തുടങ്ങി നിരവധി പ്രമുഖ നേതാക്കളാണ് മത്സരരംഗത്തുള്ളത്. മെഹുവ മൊയ്ത്ര, എസ് എം സാദി, അമൃത റോയി എന്നിവര്‍ തമ്മില്‍ ത്രികോണമത്സരം നടക്കുന്ന കൃഷ്ണനഗറാണ് മറ്റൊരു ശ്രദ്ധേയ മണ്ഡലം.
ആന്ധ്രാപ്രദേശിലെ 175 അസംബ്ലി സീറ്റുകളിലും നാലാമത് ഒഡീഷയിലെ 28 സീറ്റുകളിലും ഒരേസമയം വോട്ടെടുപ്പ് നടക്കുന്നു. 17.70 കോടി വോട്ടര്‍മാരാണ് ഈ ഘട്ടത്തില്‍ പോളിംഗ് ബൂത്തിലെത്തുക. ഇതില്‍ 8.73 കോടി സ്ത്രീകളും, 8.97 കോടി പുരുഷന്മാരുമാണ് ഉള്ളത്. 1717 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. ഈ റൗണ്ടില്‍ യോഗ്യരായ 17.70 കോടിയിലധികം വോട്ടര്‍മാര്‍ക്കായി 1.92 ലക്ഷം പോളിംഗ് സ്റ്റേഷനുകളിലായി 19 ലക്ഷത്തിലധികം പോളിംഗ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഏപ്രില്‍ 19 മുതല്‍ ജൂണ്‍ 1 വരെ ഏഴ് ഘട്ടങ്ങളിലായാണ് ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.