ന്യൂഡല്‍ഹി: വോട്ടെണ്ണല്‍ ദിനത്തില്‍ സുതാര്യത ഉറപ്പാക്കാന്‍ സജ്ജീകരണങ്ങള്‍ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്‍ഡ്യാ സഖ്യ നേതാക്കള്‍ വൈകീട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും. വൈകീട്ട് 4.30ന് കൂടിക്കാഴ്ചയ്ക്കുള്ള സമയം അനുവദിച്ചു.
വോട്ടെടുപ്പ് ദിവസങ്ങളില്‍ വലിയ തോതിലുള്ള അക്രമങ്ങളുണ്ടായിരുന്നു. ഇത് വോട്ടെണ്ണല്‍ ദിനത്തില്‍ ഉണ്ടാവാരുത്. ഓരോ റൗണ്ട് എണ്ണിയതിന് ശേഷം എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അവ പരിഹരിച്ചതിനുശേഷം മാത്രമായിരിക്കണം അടുത്ത റൗണ്ടിലേക്ക് കടക്കേണ്ടത്. തുടങ്ങിയവയാണ് ഇന്‍ഡ്യാ മുന്നണി നേതാക്കളുടെ പ്രധാന ആവശ്യങ്ങള്‍.
ഏതൊക്കെ നേതാക്കളായിരിക്കും കൂടിക്കാഴ്ചയില്‍ പങ്കെടക്കുക എന്നതില്‍ വ്യക്തതയില്ല. കഴിഞ്ഞ ദിവസം ചേര്‍ന്ന ഇന്‍ഡ്യാ മുന്നണി നേതാക്കളുടെ യോഗത്തിലാണ് കമ്മീഷനെ കാണാനുള്ള തീരുമാനം ഉണ്ടായത്