Newsperseconds.com

മോദി ഹാട്രിക് നേടുമോ? ഇന്ത്യാ സഖ്യം അധികാരത്തിലേക്കോ? ആകാംക്ഷയുടെ മുള്‍മുനയില്‍ രാജ്യം

New

ന്യൂഡല്‍ഹി: രാജ്യം മുഴുവന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. എക്‌സിറ്റ് പോള്‍ ഫലത്തിന്റെ അടിസ്ഥാനത്തില്‍ എന്‍ഡിഎ ആഘോഷങ്ങള്‍ക്ക് വിജയമുറപ്പിച്ചിരിക്കുകയാണ്. എക്സിറ്റ് പോളുകളെ തള്ളി, ജനവിധി അനുകൂലമാകുമെന്നാണ് ഇന്ത്യാ സഖ്യത്തിന്റെ പ്രതീക്ഷ. 295 സീറ്റ് നേടി അധികാരത്തില്‍ എത്തുമെന്നാണ് പ്രതിപക്ഷ സഖ്യത്തിന്റെ അവകാശവാദം. ഇന്ന് ഉച്ചക്ക് 12 മണിയോടെ ജനവിധിയുടെ ഏകദേശ ചിത്രം അറിയാനാകും. തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിലും വോട്ടര്‍ ആപ്പിലും ലൈവ് ആയിട്ട് വിവരങ്ങള്‍ ലഭിക്കും. ഭരണം നിലനിര്‍ത്താനാവുമെന്ന ഉറച്ച പ്രതീക്ഷയിലാണ് എന്‍ഡിഎ. 400 സീറ്റുകളെന്ന ലക്ഷ്യത്തിലേക്ക് എത്താനായില്ലെങ്കിലും 350 കടക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപിയും സഖ്യകക്ഷികളും.

കേരളത്തിലെ 20 മണ്ഡലങ്ങളില്‍ ആകെ 194 സ്ഥാനാര്‍ഥികളാണു മത്സരിച്ചത്. 72.07% ആയിരുന്നു പോളിങ്. ഒഡീഷ, ആന്ധ്രപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണലും ഇന്നാണ്. ഏറെക്കാലത്തെ വാക്പോരുകള്‍ക്കും പ്രചരണതന്ത്രങ്ങള്‍ക്കുമൊടുവില്‍ 7 ഘട്ടമായി അവസാനിച്ച ലോക് സഭ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ഇന്ന് എട്ട് മണി മുതല്‍ അറിയാം. ആദ്യ ഫല സൂചന രാവിലെ ഒന്‍പത് മണിയോടെ ലഭിക്കും. എട്ട് മുതല്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങും. രാവിലെ എട്ടരയോടെ ഇവിഎം വോട്ടുകളും എണ്ണും. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണാന്‍ ഉദ്യോഗസ്ഥര്‍ക്ക് മൂന്ന് തവണ പരീശിലനം നല്‍കിയിട്ടുണ്ട്. സാധാരണ നിലയില്‍ പോസ്റ്റല്‍ ബാലറ്റുകളിലാണ് പ്രശ്നം വരാറുള്ളത്. വോട്ടെണ്ണലിന്റെ റിയല്‍ ടൈം ഡാറ്റ മീഡിയ റൂമുകള്‍ വഴി ലഭിക്കും. എക്സിറ്റ് പോള്‍ ഫലപ്രഖ്യാപനം പ്രകാരം എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തുമെന്നാണ് നിഗമനം. കേരളത്തില്‍ യുഡിഎഫ് തരംഗം തീര്‍ക്കുമ്പോള്‍ ബിജെപിക്ക് ഒരു അക്കൗണ്ട് എങ്കിലും തുറക്കാനാകുമെന്നുമാണ് വിലയിരുത്തല്‍. എല്‍ഡിഎഫിന് ഒന്നില്‍ കൂടുതല്‍ സീറ്റുകള്‍ കിട്ടാന്‍ പ്രയാസമാണെന്നും ഫലങ്ങള്‍ പുറത്തുവന്നു.

Share this Article

Leave a Comment