ദില്ലി: അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം. ബെംഗളൂരുവിലെ പ്രത്യേക കോടതിയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കേസില്‍ ജാമ്യം അനുവദിച്ചത്. കേസ് ജൂലൈ 30ന് കോടതി വീണ്ടും പരിഗണിക്കും. 40% കമ്മീഷന് സര്‍ക്കാര്‍ എന്ന് കഴിഞ്ഞ ബിജെപി മുദ്രകുത്തി പ്രാദേശിക പത്രങ്ങളില്‍ പരസ്യം നല്‍കിയതിനെതിരെയായിരുന്നു രാഹുലിനെതിരെ കേസെടുത്തത്. സിദ്ധരാമയ്യയും ഡികെ ശിവകുമാറും കേസില്‍ പ്രതികളാണ്.
നിയമസഭ തെരഞ്ഞെടുപ്പിനിടെ കര്‍ണാടകയിലെ ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെതിരായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം. ഇതേ കേസില്‍ ജൂണ്‍ ഒന്നിന് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കൊപ്പം ജാമ്യം ലഭിച്ച കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍, രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച രാവിലെ 10.30ന് ബെംഗളൂരു സിറ്റി സിവില്‍ കോടതിയില്‍ ഹാജരാകുമെന്നും പിന്നീട് പുതിയ കോണ്‍ഗ്രസ് എംപിമാരുമായി ചര്‍ച്ച നടത്തുമെന്നും അറിയിച്ചു.