Newsperseconds.com

മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് വൈകീട്ട് നടക്കും; കേന്ദ്രമന്ത്രിമാരുടെ പട്ടിക പുറത്ത്; സുരേഷ്‌ഗോപി ഡല്‍ഹിയില്‍

Capture

ദില്ലി: മൂന്നാം തവണയും അധികാരത്തിലേറുന്ന മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് വൈകീട്ട് നടക്കാനിരിക്കെ കേന്ദ്രമന്ത്രിമാര്‍ ആരെല്ലെമെന്നുള്ള പട്ടിക പുറത്ത് വരികയാണ്. മുന്‍ മന്ത്രിസഭയില്‍ നിന്ന് അമിത് ഷായും നിതിന്‍ ഗഡ്കരിയും രാജ്നാഥ് സിംഗും, പ്രള്‍ഹാദ് ജോഷിയും മന്ത്രിസഭയില്‍ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ടിഡിപിയുടെ രണ്ട് മന്ത്രിമാരാകും പ്രധാനമന്ത്രിക്കൊപ്പം ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. ഡോ. പെമ്മസാനി ചന്ദ്രശേഖര്‍ക്കാണ് സഹമന്ത്രി സ്ഥാനം ലഭിക്കാന്‍ സാധ്യത. തമിഴ്‌നാട് ബിജെപി അധ്യക്ഷ്ഷന്‍ കെ അണ്ണാമല്ലൈയും കേന്ദ്രമാന്ത്രിയാകും. കേരളത്തില്‍ നിന്ന് സുരേഷ് ഗോപിയും കേന്ദ്രമന്ത്രിയാകുമെന്നാണ് സൂചന. സുരേഷ്‌ഗോപി ഇപ്പോള്‍ ഡല്‍ഹിയില്‍ തുടരുകയാണ്. സിനിമകള്‍ കമ്മിറ്റ് ചെയ്തത് കൊണ്ട് കേന്ദ്രമന്ത്രി സ്ഥാനത്തേക്കില്ലെന്നും അഭ്യൂഹങ്ങള്‍ വന്നിരുന്നു.

മന്ത്രിമാരുടെ സാദ്ധ്യതാ പട്ടിക ഇങ്ങനെയാണ്;

ബി.ജെ.പി:

സുരേഷ് ഗോപി, രാജ്‌നാഥ് സിംഗ്, അമിത് ഷാ, നിതിന്‍ ഗഡ്കരി, രവിശങ്കര്‍ പ്രസാദ്, പീയൂഷ് ഗോയല്‍, എസ്.ജയശങ്കര്‍, അശ്വനി വൈഷ്ണവ്, ധര്‍മ്മേന്ദ്ര പ്രധാന്‍, ജ്യോതിരാദിത്യ സിന്ധ്യ, അനുരാഗ് സിംഗ് താക്കൂര്‍, കിരണ്‍ റിജിജു, ജിതേന്ദ്ര സിംഗ്, അര്‍ജുന്‍ മേഘ്വാള്‍, സര്‍ബാനന്ദ സോണോവാള്‍, ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, ശിവ് രാജ് സിംഗ് ചൗഹാന്‍, ബിപ്ലവ് ദേവ്, കിഷന്‍ റെഡ്ഡി, നാരായണ്‍ റാണെ, സുകേന്ദു അധികാരി, ബാന്‍സുരി സ്വരാജ്, ശോഭാ കരന്ത്‌ലാജെ, ഡി. പുരന്ദേശ്വരി

സഖ്യ കക്ഷികള്‍:

റാം മോഹന്‍ നായിഡു, ഹരീഷ് ബാലയോഗി, ദഗ്ഗുമല പ്രസാദ് (ടി.ഡി.പി), ലലന്‍ സിംഗ്, രാംനാഥ് താക്കൂര്‍ (രാഷ്ട്രം ഭാരത രത്‌നം നല്‍കി ആദരിച്ച അന്തരിച്ച കര്‍പ്പൂരി ഠാക്കൂറിന്റെ പുത്രന്‍ ), സഞ്ജയ് ഝാ (ജെ.ഡി.യു),ചിരാഗ് പാസ്വാന്‍ (എല്‍.ജെ.പി), എച്ച്.ഡി. കുമാരസ്വാമി (ജെ.ഡി.എസ്), വല്ലഭനേനി ബാലശൗരി (ജനസേന), അനുപ്രിയ പട്ടേല്‍ (അപ്നാദള്‍), ജിതന്‍ റാം മാഞ്ചി (എച്ച്.എ.എം), ജയന്ത് ചൗധരി (ആര്‍.എല്‍.ഡി), പ്രഫുല്‍ പട്ടേല്‍, സുനില്‍ തത്ക്കരെ (എന്‍.സി.പി), രാംദാസ് അതവാലെ (ആര്‍.പി.ഐ

ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമിക്ക് കൃഷി മന്ത്രാലയം ലഭിക്കുമെന്നാണ് സൂചന. 5 സീറ്റിന് ഒരു കേന്ദ്രമന്ത്രി പദവി എന്ന ഫോര്‍മുലയാണ് സഖ്യകക്ഷികള്‍ക്കിടയില്‍ പദവി വീതം വയ്ക്കാന്‍ ബിജെപി സ്വീകരിച്ചത് എന്നാണ് വിവരം ലഭിക്കുന്നത്. അതേ സമയം, കര്‍ണാടകയില്‍ നിന്ന് ഒരു ബിജെപി എംപിമാര്‍ക്കും ഇതുവരെ ദില്ലിക്ക് വരാന്‍ നിര്‍ദേശം കിട്ടിയിട്ടില്ല. ദേവഗൗഡയുടെ മരുമകനും ബിജെപി എംപിയുമായ ഡോ. മഞ്ജുനാഥയ്ക്ക് കുമാരസ്വാമി മന്ത്രി പദവി ആവശ്യപ്പെട്ടു എന്നാണ് വിവരം. എന്നാല്‍, പിന്നീട് മന്ത്രിസഭാ വികസനത്തില്‍ പരിഗണിക്കാമെന്ന് അറിയിപ്പ് കിട്ടിയെന്നാണ് സൂചന.

 

 

 

 

 

Share this Article

Leave a Comment