Newsperseconds.com

സുരേഷ്‌ഗോപിയോടൊപ്പം ജോര്‍ജ് കുര്യനും മൂന്നാം മോദി മന്ത്രിസഭയിലേക്ക്; സസ്‌പെന്‍സിന് വിരാമം; കേരളത്തില്‍ നിന്ന് രണ്ട് കേന്ദ്രമന്ത്രിമാര്‍

Capture

ദില്ലി : കേരളത്തില്‍ നിന്നും സുരേഷ് ഗോപിക്ക് ഒപ്പം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനും കേന്ദ്രമന്ത്രിയാകും. മൂന്നാം മോദി മന്ത്രിസഭയിലെ രണ്ടാമത്തെ മലയാളി ജോര്‍ജ് കുര്യന്‍. നിയുക്ത മന്ത്രിമാര്‍ക്കായി പ്രധാനമന്ത്രി ഒരുക്കിയ ചായ സല്‍ക്കാരത്തില്‍ അദ്ദേഹം പങ്കെടുത്തു.

ദേശീയ ന്യൂനപക്ഷ കമ്മീഷനില്‍ വൈസ് ചെയര്‍മാനായിരുന്നു ജോര്‍ജ് കുര്യന്‍. ബിജെപി ദില്ലി കേന്ദ്ര നേതൃത്വവുമായുളള ബന്ധമാണ് ജോര്‍ജിന് തുണയായത്. ക്രിസ്ത്യന്‍ ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിലാണ് മന്ത്രിസഭയില്‍ അംഗത്വം ലഭിച്ചത്. ജോര്‍ജ് കുര്യന്‍ ഇപ്പോള്‍ ഡല്‍ഹിയില്‍ തുടരുന്നുണ്ട്. കേരളത്തില്‍ മാത്രമല്ല, ദേശീയ തലത്തില്‍ തന്നെ ക്രിസ്ത്യന്‍ വിഭാഗങ്ങളെ ബി ജെ പിയിലേക്ക് എത്തിക്കാന്‍ നിര്‍ണ്ണായക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തി കൂടിയാണ് ജോര്‍ജ് കുര്യന്‍.

പുതുപ്പളളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു. യുവമോര്‍ച്ച മുതല്‍ ബിജെപിയില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്ന അദ്ദേഹം ചാനല്‍ ചര്‍ച്ചകളിലൂടെയും മലയാളികള്‍ക്ക് പരിചിതനാണ് ജോര്‍ജ് കുര്യന്‍.

Share this Article

Leave a Comment