Newsperseconds.com

‘മോദി സര്‍ക്കാര്‍ 3.0’; സത്യപ്രതിജ്ഞയ്ക്ക് ഇനി മണിക്കൂറുകള്‍ മാത്രം; ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കൊമൊടുവില്‍ സുരേഷ്‌ഗോപി കേന്ദ്രമന്ത്രി സ്ഥാനത്തേക്ക്

Capture

ദില്ലി: മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് 7.15 ന് നടക്കും. നിരവധി ചര്‍ട്ടകള്‍ക്കും ട്വിസ്റ്റുകള്‍ക്കുമൊടുവിലാണ് മന്ത്രിസഭ രൂപീകരിച്ചത്. രണ്ടാം മോദി സര്‍ക്കാരിനെ ഭൂരിഭാഗം പ്രമുഖരെയും നിലനിര്‍ത്തി കൊണ്ടാണ് പുതിയ മന്ത്രിസഭ. സുരേഷ്‌ഗോപിയുടെ കേന്ദ്രമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ ഇന്ന് രാവിലെ വരേയും നില നില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ നരേന്ദ്ര മോദി നേരിട്ട് വിളിച്ചതോടെയാണ് സുരേഷ്‌ഗോപി ദില്ലിക്ക് പുറപ്പെട്ടത്. തൃശൂര്‍ എടുത്തത് മുതല്‍ ഉറപ്പിച്ചതായിരുന്നു സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനം. പക്ഷെ ഇന്നലെ രാത്രി മുതലാണ് പലതരം അഭ്യൂഹങ്ങളും സംശയങ്ങളുമുയര്‍ന്നത്.

അതേ സമയം, കേരളത്തില്‍ നിന്ന് ഒരു കേന്ദ്രമന്ത്രി കൂടി ഉണ്ടെന്നത് സസ്‌പെന്‍സ് തന്നെയായിരുന്നു. സുരേഷ് ഗോപിക്ക് ഒപ്പം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനും കേന്ദ്രമന്ത്രിയാകും. മൂന്നാം മോദി മന്ത്രിസഭയിലെ രണ്ടാമത്തെ മലയാളി ജോര്‍ജ് കുര്യന്‍. നിയുക്ത മന്ത്രിമാര്‍ക്കായി പ്രധാനമന്ത്രി ഒരുക്കിയ ചായ സല്‍ക്കാരത്തില്‍ അദ്ദേഹം പങ്കെടുത്തു. രാജ്‌നാഥ് സിങ്, അമിത് ഷാ, നിതിന്‍ ഗഡ്കരി, നിര്‍മലാ സീതരാമാന്‍, പീയുഷ് ഗോയല്‍ തുടങ്ങിയവരാണ് പട്ടികയിലുള്ളത്. ബിജെപിയില്‍ നിന്ന് 36 പേരാണ് ആദ്യ പട്ടികയിലുള്ളത്. എച്ച് ഡി കുമാരസ്വാമി അടക്കം സഖ്യകക്ഷികളില്‍ നിന്ന് 12 പേര്‍ മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ടിഡിപിക്ക് 2 ക്യാബിനറ്റ് പദവികള്‍ നല്‍കിയിട്ടുണ്ട്.

ബിജെപി പട്ടികയില്‍ 36 മന്ത്രിമാര്‍

രാജ്നാഥ് സിങ്
നിതില്‍ ഗഡ്കരി
അമിത് ഷാ
നിര്‍മല സീതാരാമന്‍
അശ്വിനി വൈഷ്ണവ്
പിയൂഷ് ഗോയല്‍
മന്‍സുഖ് മാണ്ഡവ്യ
അര്‍ജുന്‍ മേഖ്വാള്‍
ശിവ്രാജ് സിങ് ചൗഹാന്‍
കെ അണ്ണാമലൈ
സുരേഷ് ഗോപി
മനോഹര്‍ ഖട്ടര്‍
സര്‍വാനന്ദ സോനോവാള്‍
കിരണ്‍ റിജിജു
റാവു ഇന്ദര്‍ജീത്
ജിതേന്ദ്ര സിങ്
കമല്‍ജീത് ഷെറാവത്ത്
രക്ഷ ഖദ്‌സെ
ജി കിഷന്‍ റെഡ്ഡി
ഹര്‍ദീപ് പുരി
ഗിരിരാജ് സിങ്
നിത്യാനന്ദ റായ്
ബണ്ടി സഞ്ജയ് കുമാര്‍
പങ്കജ് ചൗധരി
ബിഎല്‍ വര്‍മ
അന്നപൂര്‍ണ ദേവി
രവ്നീത് സിങ് ബിട്ടു
ശോഭ കരന്തലജെ
ഹര്‍ഷ് മല്‍ഹോത്ര
ജിതിന്‍ പ്രസാദ
ഭഗീരത് ചൗധരി
സിആര്‍ പാട്ടീല്‍
അജയ് തംത
ധര്‍മേന്ദ്ര പ്രധാന്‍
ഗജേന്ദ്ര സിങ് ഷെഖാവത്ത്
ജ്യോതിരാദിത്യ സിന്ധ്യ

എന്‍ഡിഎയിലെ സഖ്യകക്ഷി മന്ത്രിമാര്‍

റാംമോഹന്‍ നായിഡു
ചന്ദ്രശേഖര്‍ പെമ്മസാനി
ലല്ലന്‍ സിങ്
രാം നാഥ് താക്കൂര്‍
ജയന്ത് ചൗധരി
ചിരാഗ് പാസ്വാന്‍
എച്ച് ഡി കുമാരസ്വാമി
പ്രതാപ് റാവു ജാഥവ്
ജിതിന്‍ റാം മാഞ്ചി
ചന്ദ്ര പ്രകാശ് ചൗധരി
രാംദാസ് അത്താവലെ
അനുപ്രിയ പട്ടേല്‍

 

 

 

Share this Article

Leave a Comment