Newsperseconds.com

’18 വര്‍ഷത്തെ പൊതുസേവനത്തിനു തിരശ്ശീല വീഴുന്നു’; സത്യപ്രതിജ്ഞാ ചടങ്ങിനു തൊട്ടു മുമ്പ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രാജീവ് ചന്ദ്രശേഖര്‍

Capture

ഡല്‍ഹി: പതിനെട്ട് വര്‍ഷത്തെ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന് മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. സമൂഹമാധ്യമത്തിലൂടെയാണ് രാജീവ്ചന്ദ്രശേഖര്‍ ഇക്കാര്യം അറിയിച്ചത്. എന്നാല്‍ തിരുവനന്തപുരം ലോക്‌സഭയില്‍ നിന്ന് പരാജയപ്പെട്ടതിനെ തുടര്‍ന്നല്ല രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതെന്നും ബിജെപി പ്രവര്‍ത്തനകനായി തുടരുമെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.

‘എന്റെ 18 വര്‍ഷത്തെ പൊതുസേവനത്തിനു തിരശ്ശീല വീഴുകയാണ്. 3 വര്‍ഷത്തോളം നരേന്ദ്രമോദിയുടെ സര്‍ക്കാരില്‍ ജനങ്ങളെ സേവിക്കാനുള്ള അവസരം ലഭിച്ചു. തിരുവനന്തപുരത്ത് പരാജയപ്പെട്ടത് കൊണ്ടല്ല പൊതുസേവനം നിര്‍ത്തുന്നത്, എന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി. പ്രത്യേകിച്ച് എന്നെ പ്രചോദിപ്പിക്കുകയും ഊര്‍ജസ്വലനാക്കുകയും ചെയ്ത എല്ലാ പ്രവര്‍ത്തകര്‍ക്കും നേതാക്കന്മാര്‍ക്കും എന്റെ അഗാധമായ നന്ദി. ഒരു ഭാരതീയ ജനതാ പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഞാന്‍ തുടര്‍ന്നും പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുകയും പിന്തുണ നല്‍കുകയും ചെയ്യുമെന്ന് രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Share this Article

Leave a Comment