ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ വകുപ്പ് വിഭജന സംബന്ധിച്ച് ഇന്നത്തെ യോഗത്തില്‍ തീരുമാനമായി. രാജ്‌നാഥ് സിങ് പ്രതിരോധ വകുപ്പും അമിത് ഷാ ആഭ്യന്തര വകുപ്പും തന്നെ നിലനിര്‍ത്തി. മുതിര്‍ന്ന നേതാവായ നിതിന്‍ ഗഡ്കരിയും രണ്ടാമത്തെ മന്ത്രിസഭയില്‍ നിര്‍വ്വഹിച്ച റോഡ് ഗതാഗതവും ഹൈവേ വികസനവും തന്നെ നിലനിര്‍ത്തി. നിര്‍മല സീതാറാം ധനമന്ത്രാലയവും അശ്വിനി വൈഷ്ണവ് റെയില്‍വേയും ഭരിക്കും. അശ്വിനി വൈഷ്ണവിനെ കൂടാതെ അജയ് തംതയും ഹര്‍ഷ് മല്‍ഹോത്രയും റോഡ് ഗതാഗത മന്ത്രാലയത്തിലെ രണ്ട് സഹമന്ത്രിമാരായി ചുമതലയേറ്റു. കേരളത്തില്‍ നിന്നുള്ള എംപിയായ സുരേഷ് ഗോപി മൂന്ന് വകുപ്പുകള്‍ കൈകാര്യം ചെയ്യും. ടൂറിസം, പെട്രോളിയം, സാംസ്‌കാരികം സഹമന്ത്രിയാവും.
മന്ത്രിമാരുടെ വകുപ്പുകള്‍ ഇങ്ങനെ;
രാജ്‌നാഥ് സിംഗ്- പ്രതിരോധം, അമിത് ഷാ-ആഭ്യന്തരം, സഹകരണം, നിതിന്‍ ഗഡ്കരി- റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം, ജെ പി നദ്ദ- ആരോഗ്യം, രാസവളം, ശിവരാജ് സിംഗ് ചൗഹാന്‍-കൃഷി, കര്‍ഷകക്ഷേമം, പഞ്ചായത്ത്, ഗ്രാമവികസനം, നിര്‍മല സീതാരാമന്‍-ധനകാര്യം, കോര്‍പ്പറേറ്റ് അഫയേഴ്‌സ, ് ഡോ എസ് ജയശങ്കര്‍-വിദേശകാര്യം, മനോഹര്‍ ലാല്‍ ഖട്ടര്‍ – ഊര്‍ജം, ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ അഫയേഴ്‌സ്, എച്ച് ഡി കുമാരസ്വാമി- സ്റ്റീല്‍, ഹെവി ഇന്‍ഡസ്ട്രീസ്, പിയൂഷ് ഗോയല്‍-വാണിജ്യം, ധര്‍മ്മേന്ദ്ര പ്രധാന്‍-വിദ്യാഭ്യാസം, ജിതന്‍ റാം മാഞ്ചി-മൈക്രോ സ്മോള്‍ ആന്‍ഡ് മീഡിയം എന്റര്‍പ്രൈസ്, രാജീവ് രഞ്ജന്‍ (ലാലന്‍) സിംഗ്- പഞ്ചായത്തി രാജ്, ഫിഷറീസ്, മൃഗസംരക്ഷണം, സര്‍ബാനന്ദ സോനോവാള്‍- ഷിപ്പിങ്ങ്, തുറമുഖം, കിഞ്ജരാപ്പു രാം മോഹന്‍ നായിഡു- സിവില്‍ ഏവിയേഷന്‍, വീരേന്ദ്രകുമാര്‍ ഡോ- സാമൂഹിക നീതി, ജുവല്‍ ഓറം- ട്രൈബല്‍ അഫയേഴ്‌സ്, പ്രഹ്ലാദ് ജോഷി- കണ്‍സ്യൂമര്‍ അഫയേഴ്‌സ് പൊതുവിതരണം, അശ്വിനി വൈഷ്ണവ്- റെയിവെ, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റ്, ഐടി, ഇലട്രോണിക്‌സ്, ഗിരിരാജ് സിംഗ്-ടെക്‌സ്‌റ്റൈല്‍സ്, ജ്യോതിരാദിത്യ സിന്ധ്യ-ടെലി കോം, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനം, ഭൂപേന്ദ്ര യാദവ്-വനം, ഗജേന്ദ്ര സിംഗ് ഷെഖാവത്ത്- ടൂറിസം, സാസ്‌കാരികം, അന്നപൂര്‍ണാ ദേവി- സ്ത്രീ ശിശുക്ഷേമം, കിരണ്‍ റിജിജു- പാര്‍ലമെന്ററി കാര്യം, ന്യൂനപക്ഷകാര്യം, മന്‍സുഖ് മാണ്ഡവ്യ-തൊഴില്‍, ഹര്‍ദീപ് സിംഗ് പുരി- പെട്രോളിയം, നാച്യുറല്‍ ഗ്യാസ്, ജി കെ റെഡ്ഡി- കല്‍ക്കരി, മൈനിങ്ങ്, ചിരാഗ് പാസ്വാന്‍-ഫുഡ് പ്രോസസിങ്ങ്, സി ആര്‍ പാട്ടീല്‍- ജലം.
സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാര്‍ (5)
റാവു ഇന്ദര്‍ജിത് സിംഗ്- സ്റ്റാറ്റിസ്റ്റിക്‌സ്, ജിതേന്ദ്ര സിംഗ്- സയന്‍സ് ആന്‍ഡ് ടെക്‌നോളജി, പ്രധാനമന്ത്രിയുടെ ഓഫീസ്, ആണവ ഊര്‍ജം, ബഹിരാകാശം, അര്‍ജുന്‍ റാം മേഘ്വാള്‍- നിയമം, നീതി, പാര്‍ലമെന്ററി കാര്യം, പ്രതാപറാവു ജാദവ്- ആയുഷ്, ആരോഗ്യം, കുടുംബക്ഷേമം, ജയന്ത് ചൗധരി- സ്‌കില്‍ ഡെവലപ്‌മെന്റ്.
സഹമന്ത്രിമാര്‍ (36)
ജിതിന്‍ പ്രസാദ-വാണിജ്യം, ശ്രീപദ് നായിക്-ഊര്‍ജം, പങ്കജ് ചൗധരി-ധനകാര്യം, കൃഷന്‍ പാല്‍ ഗുര്‍ജാര്‍-സഹകരണം, രാംദാസ് അത്താവലെ-സാമൂഹിക നീതി, രാംനാഥ് താക്കൂര്‍- കൃഷി, കാര്‍ഷിക ക്ഷേമം, നിത്യാനന്ദ് റായ്-ആഭ്യന്തരം, അനുപ്രിയ പട്ടേല്‍- ആരോഗ്യം, കുടുംബക്ഷേമം, വി സോമണ്ണ- ജലശക്തി, റെയില്‍വെ, ചന്ദ്രശേഖര്‍ പെമ്മസാനി- ഗ്രാമവികസനം, കമ്മ്യൂണിക്കേഷന്‍സ്, എസ്പി സിംഗ് ബാഗേല്‍-ഫിഷറീസ്, മൃഗസംരക്ഷണം, പഞ്ചായത്തീ രാജ്, ശോഭ കരന്ദ്ലാജെ- മൈക്രോ, സ്‌മോള്‍, മീഡിയം എന്റപ്രൈസസ്, തൊഴില്‍, കീര്‍ത്തി വര്‍ധന്‍ സിംഗ്- വനം, കാലാവസ്ഥാ മാറ്റം, ബിഎല്‍ വര്‍മ-പൊതുവിതരണം, കണ്‍സ്യൂമര്‍ അഫയേഴ്‌സ്, ശന്തനു താക്കൂര്‍- തുറമുഖം, കപ്പല്‍, ജലഗതാഗതം, കമലേഷ് പാസ്വാന്‍- ഗ്രാമവികസനം, ബന്ദി സഞ്ജയ് കുമാര്‍- ആഭ്യന്തരം, അജയ് തംത: റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേസ് (സഹമന്ത്രി), ഡോ എല്‍ മുരുകന്‍- ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ്ങ്, പാര്‍ലമെന്ററി കാര്യം, സുരേഷ്‌ഗോപി- ടൂറിസം, സാംസ്‌കാരികം,പെട്രോളിയം,നാച്യൂറല്‍ ഗ്യാസ്, രവ്‌നീത് സിംഗ് ബിട്ടു-ന്യൂനപക്ഷം, സഞ്ജയ് സേത്ത്- പ്രതിരോധം, രക്ഷ ഖഡ്‌സെ-കായികം, യുവജനക്ഷേമം, ഭഗീരഥ് ചൗധരി- കൃഷി, കര്‍ഷകക്ഷേമം, സതീഷ് ചന്ദ്ര ദുബെ- കല്‍ക്കരി, ദുര്‍ഗാദാസ് യുകെയ്- ട്രൈബല്‍ അഫയേഴ്‌സ്, സുകാന്ത മജുംദാര്‍-വിദ്യാഭ്യാസം, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനം, സാവിത്രി താക്കൂര്‍- സ്ത്രീ, ശിശുക്ഷേമം, തോഖന്‍ സാഹു-ഹൌസിങ്ങ്, നഗരകാര്യം, രാജ് ഭൂഷണ്‍ ചൗധരി- ജലശക്തി, ഭൂപതി രാജു ശ്രീനിവാസ വര്‍മ്മ- സ്റ്റീല്‍, ഹര്‍ഷ് മല്‍ഹോത്ര: റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേസ്, നിമുബെന്‍ ജയന്തിഭായ് ബംഭനിയ-പൊതുവിതരണം, മുരളീധര്‍ മോഹല്‍- സഹകരണം, സിവില്‍ ഏവിയേഷന്‍, ജോര്‍ജ് കുര്യന്‍-ന്യൂനപക്ഷ കാര്യം, ഫിഷറീസ്, ക്ഷീരം, മൃഗസംരക്ഷണം, പബിത്ര മാര്‍ഗരിറ്റ-വിദേശകാര്യം, ടെക്‌സ്‌റ്റൈല്‍സ് എന്നിങ്ങനെയാണ് വകുപ്പ് വിഭജനം.
ഞായറാഴ്ച വൈകുന്നേരം രാഷ്ട്രപതി ഭവനില്‍ പുതിയ മന്ത്രിമാര്‍ക്കൊപ്പം തുടര്‍ച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തു. വൈകിട്ട് 7.15ന് ആരംഭിച്ച ചടങ്ങില്‍ രാഷ്ട്രപതി ഭവന്റെ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് തൊട്ടുപിന്നാലെ ബിജെപിയുടെ മുന്‍നിര സഹായികളായ രാജ്‌നാഥ് സിംഗ്, അമിത് ഷാ, നിതിന്‍ ഗഡ്കരി എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയും 72 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. 30 ക്യാബിനറ്റ് അംഗങ്ങള്‍, സ്വതന്ത്ര ചുമതലയുള്ള അഞ്ച് സഹമന്ത്രിമാര്‍, 36 കേന്ദ്ര സഹമന്ത്രിമാര്‍ എന്നിവരാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.