Newsperseconds.com

മോദി സര്‍ക്കാര്‍ ഉടന്‍ വീഴുമെന്ന് മുന്നറിയിപ്പ് നല്‍കി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

Capture

ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ ഉടന്‍ വീഴുമെന്ന് മുന്നറിയിപ്പ് നല്‍കി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. ജനങ്ങള്‍ ഒരു ന്യൂനപക്ഷ സര്‍ക്കാരിനെയാണ് തിരഞ്ഞെടുത്തതെന്നും ഏത് സമയത്തും അത് താഴെ വീഴാന്‍ സാധ്യത ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അബദ്ധത്തില്‍ രൂപീകരിക്കപ്പെട്ട സര്‍ക്കാര്‍ ഉടന്‍ വീഴുമെന്നാണ് ഖര്‍ഗെ മുന്നറിയിപ്പ് നല്‍കിയത്.

നേരത്തെയും ഖര്‍ഗെ സമാനമായ പ്രതികരണം നടത്തിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ, ഉചിതമായ സമയത്ത് ഇന്‍ഡ്യാ മുന്നണി ഉചിതമായ തീരുമാനം എടുക്കുമെന്നായിരുന്നു ഖര്‍ഗെ പ്രതികരിച്ചത്. അതേസസമയം ഖര്‍ഗെ മനപൂര്‍വ്വം രാഷ്ട്രീയകുഴപ്പം ഉണ്ടെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ജെഡിയു നേതാവ് കെ സി ത്യാഗി പ്രതികരിച്ചു. ഇന്‍ഡ്യ സഖ്യം എന്‍ഡിഎയില്‍ നിന്ന് ഉടന്‍ തന്നെ അധികാരം പിടിച്ചെടുക്കുമെന്ന സൂചന നേരത്തെ ബംഗാള്‍ മുഖ്യമന്ത്രി മമതയും നടത്തിയിരുന്നു.

Share this Article

Leave a Comment