Newsperseconds.com

ഹത്‌റസ് ദുരന്തം; ബോലെ ഭാഭയുടെ സഹായി ദേവ് പ്രകാശ് മധുകര്‍ അറസ്റ്റില്‍

Capture

ഉത്തര്‍പ്രദേശ്: ഹത്‌റസില്‍ ഉണ്ടായ അപകടത്തിലെ പ്രധാന പ്രതിയും സ്വയം പ്രഖ്യാപിത ആള്‍ ദൈവമായ ബോലെ ഭാഭയുടെ സഹായിയുമായ ദേവ് പ്രകാശ് മധുകര്‍ അറസ്റ്റില്‍ ഡല്‍ഹിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കാന്‍ ഹത്രാസിലേക്ക് കൊണ്ടുവരികയാണെന്ന് പോലീസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ഹാഥ്‌റസിലെ സിക്കന്ദ്ര റാവു പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ സത്സംഘത്തിന്റെ മുഖ്യ സംഘാടകനായ മധുകറാണ് പ്രധാനപ്രതി. ചികിത്സയിലായിരുന്ന തന്റെ കക്ഷി ഡല്‍ഹിയിലെത്തി കീഴടങ്ങിയതായി മധുകറിന്റെ അഭിഭാഷകന്‍ എ പി സിങ് വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.

Share this Article

Leave a Comment