Newsperseconds.com

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ജൂലൈ 23ന് അവതരിപ്പിക്കും

Capture

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്നാം ടേമിലെ ആദ്യ കേന്ദ്ര ബജറ്റ് (2024-25) ധനമന്ത്രി നിര്‍മല സീതാരാമന്‍ ജൂലൈ 23 ന് ലോക്സഭയില്‍ അവതരിപ്പിക്കും. പാര്‍ലമെന്റ് സമ്മേളനം ജൂലൈ 22 ന് ആരംഭിച്ച് ഓഗസ്റ്റ് 12 ന് അവസാനിക്കും. കേന്ദ്ര ബജറ്റ് അവതരിപ്പിച്ചശേഷം തുടര്‍ ദിവസങ്ങളില്‍ ചര്‍ച്ച നടക്കും.

ബജറ്റ് സമ്മേളനത്തിനായി പാര്‍ലമെന്റിന്റെ ഇരുസഭകളെയും വിളിക്കുന്നതിനുള്ള നിര്‍ദ്ദേശത്തിന് ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ശുപാര്‍ശ പ്രകാരം രാഷ്ട്രപതി അംഗീകാരം നല്‍കി. ഇത്തവണത്തെ ബജറ്റ് ചരിത്രപരമാകുമെന്ന് നയപ്രഖ്യാപന വേളയില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. സാമൂഹികവും സാമ്പത്തികവുമായ നിരവധി പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്ന് സൂചന.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഫെബ്രുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ ഇടക്കാല ബജറ്റ് അവതരിപ്പിച്ചിരുന്നു.

Share this Article

Leave a Comment