Newsperseconds.com

യുവാക്കള്‍ക്ക് പ്രതിമാസം 6,000 മുതല്‍ 10,000 രൂപ വരെ ധനസഹായം നല്‍കുന്ന പദ്ധതി; വമ്പന്‍ വാഗ്ദാനങ്ങളുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ

Shinde

നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വമ്പന്‍ വാഗ്ദാനങ്ങളുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ. യുവാക്കള്‍ക്ക് പ്രതിമാസം 6,000 മുതല്‍ 10,000 രൂപ വരെ ധനസഹായം നല്‍കുന്ന പദ്ധതിയാണ് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ ഇന്ന് പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ 12-ാം പരീക്ഷ പാസായ യുവാക്കള്‍ക്കായി ‘ലാഡ്ല ഭായ് യോജന’ എന്ന പുതിയ പദ്ധതിയാണ് പ്രഖ്യാപിച്ചത്. കൂടാതെ, ഡിപ്ലോമയുള്ളവര്‍ക്ക് പ്രതിമാസം 8,000 രൂപയും ബിരുദധാരികള്‍ക്ക് ഓരോ മാസവും 10,000 രൂപയും നല്‍കും. ഈ സ്‌കീമിന് കീഴില്‍ യുവ തൊഴിലന്വേഷകര്‍ക്ക് ഫാക്ടറികളില്‍ അപ്രന്റീസ്ഷിപ്പ് ലഭിക്കുമെന്നും അവര്‍ക്ക് സര്‍ക്കാര്‍ സ്‌റ്റൈപ്പന്‍ഡ് നല്‍കുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഊന്നിപ്പറഞ്ഞു.

കഴിഞ്ഞ മാസം ഉപമുഖ്യമന്ത്രി അജിത് പവാര്‍ സംസ്ഥാന ബജറ്റ് അസംബ്ലിയില്‍ പ്രഖ്യാപിച്ച ഗവണ്‍മെന്റിന്റെ മുഖ്യമന്ത്രി മജ്ഹി ലഡ്കി ബഹിന്‍ യോജനയ്ക്ക് സമാനമാണ് ലഡ്ല ഭായ് യോജന. ലഡ്കി ബഹിന്‍ യോജനയ്ക്ക് കീഴില്‍, 21 മുതല്‍ 60 വയസ്സുവരെയുള്ള യോഗ്യരായ സ്ത്രീകള്‍ക്ക് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് പ്രതിമാസം 1,500 രൂപ അലവന്‍സ് ലഭിക്കും.

ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി, മാസങ്ങള്‍ മാത്രം അകലെയുള്ള നിയമസഭാ തെരഞ്ഞെടുപ്പിലൂടെ വീണ്ടെടുക്കാനുള്ള ശ്രമമാണ്. സംസ്ഥാന ഭരണം നിലനിര്‍ത്താന്‍ ഖജനാവില്‍ നിന്ന് പണമെറിഞ്ഞുള്ള തന്ത്രങ്ങള്‍ അവതരിപ്പിക്കുകയാണ് ഷിന്‍ഡെ സര്‍ക്കാര്‍. നേരത്തെ മാജി ലഡ്കി ബഹിന്‍ യോജന എന്ന പേരില്‍ സ്ത്രീകള്‍ക്ക് പ്രതിമാസ ധനസഹായം നല്‍കുന്ന പദ്ധതിയും ശിന്‍ഡെ സര്‍ക്കാര്‍ പ്രഖ്യാച്ചിരുന്നു. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും സര്‍ക്കാര്‍ വേര്‍തിരിച്ചു കാണുന്നില്ലെന്ന് ഇന്ന് പന്ദര്‍പുരില്‍ പദ്ധതി പ്രഖ്യാപിച്ച് കൊണ്ട് ഷിന്‍ഡെ പറഞ്ഞു. യുവാക്കള്‍ക്ക് ഫാക്ടറിയില്‍ ഒരു വര്‍ഷത്തെ അപ്രന്റിസ്ഷിപ്പിനും പദ്ധതി അവസരമൊരുക്കും

Share this Article

Leave a Comment