Newsperseconds.com

ഗുജറാത്തില്‍ ചന്ദിപുര വൈറസ് ബാധിച്ച് നാല് വയസ്സുകാരി മരിച്ചു; ഇതോടെ മരണസംഖ്യ 15 ആയി; 29 പേര്‍ ചികിത്സയില്‍

Chandipura Virus

ന്യൂഡല്‍ഹി: ഗുജറാത്തില്‍ ചന്ദിപുര വൈറസ് ബാധിച്ച് നാല് വയസ്സുകാരി മരിച്ചു. ഇതോടെ ചന്ദിപുര വൈറസ് ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 15 ആയി. ഇതുവരെ 29 വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇത് പനിക്ക് സമാനമായ ലക്ഷണങ്ങളും, അക്യൂട്ട് എന്‍സെഫലൈറ്റിസ് (തലച്ചോറിന്റെ വീക്കം) എന്നിവയ്ക്ക് കാരണമാകുന്നു. സാമ്പിളുകള്‍ പൂനെ വൈറോളജി ലാബിലേക്ക് അയച്ചിരിക്കുകയാണ്. 51,725 പേരെ സ്‌ക്രീന്‍ ടെസ്റ്റ് ചെയ്‌തെന്ന് ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചു. വൈറസിനെ പ്രതിരോധക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഗുജറാത്തില്‍ എല്ലാ ജില്ലയിലും ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

സബര്‍കാന്ത (2), ആരവല്ലി (2), മഹിസാഗര്‍ (1), മെഹ്സാന (1), രാജ്കോട്ട് (2), സുരേന്ദ്രനഗര്‍ (1), അഹമ്മദാബാദ് (1), മോര്‍ബി (2), ജിഎംസി (1) എന്നിവിടങ്ങളില്‍ നിന്നാണ് ചന്ദിപുര വൈറസ് ബാധിച്ചുള്ള മറ്റു മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വൈറസിനെക്കുറിച്ച് പഠിക്കാനും മുന്‍കരുതലുകളെടുക്കാനും പ്രത്യേക സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ ചന്ദിപ്പുര ഗ്രാമത്തില്‍ ആദ്യമായി കണ്ടെത്തിയ വൈറസായതിനാലാണ് ഇത്തരത്തിലൊരു പേര് വന്നത്. കടുത്ത പനി, വയറു വേദന, ഛര്‍ദ്ദി എന്നിവയാണ് രോഗലക്ഷണങ്ങള്‍.

Share this Article

Leave a Comment