പാട്‌ന: ജനസംഖ്യ നിയന്ത്രിക്കുന്നതിന് സ്ത്രീകള്‍ക്കിടയില്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നതിനിടെയാണ് നിതീഷ് കുമാര്‍ ചൊവ്വാഴ്ച വിവാദത്തിന് തിരികൊളുത്തിയത്. തുടര്‍ന്ന് വിവിധ കോണുകളില്‍ നിന്ന് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതിനു പിന്നാലെ തന്റെ പരാമര്‍ശത്തില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ക്ഷമാപണം നടത്തി.
ഞാന്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. ജനസംഖ്യാ നിയന്ത്രണത്തിന് വിദ്യാഭ്യാസം ആവശ്യമാണെന്ന് ഞാന്‍ എപ്പോഴും വാദിക്കുന്നു. സ്ത്രീ ശാക്തീകരണത്തിനും സ്ത്രീകളുടെ വികസനത്തിനും വേണ്ടി ഞാനും നിലകൊള്ളുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനസംഖ്യ നിയന്ത്രിക്കുന്നതിന് സ്ത്രീകള്‍ക്കിടയില്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നതിനിടയിലാണ് വിവാദത്തിന് തുടക്കമിട്ടത്. വിദ്യാസമ്പന്നയായ ഒരു സ്ത്രീക്ക് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഭര്‍ത്താവിനെ എങ്ങനെ നിയന്ത്രിക്കാം എന്നതിന്റെ വ്യക്തമായ വിവരണം ഉണ്ടെന്നും ഉന്നത വിദ്യാഭ്യാസം നേടിയാല്‍ ശരാശരി പ്രത്യുല്‍പ്പാദന നിരക്ക് രണ്ട് ശതമാനമായി കുറയുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.