ബെംഗളൂരു: കര്‍ണാടകയിലെ ഹുന്‍സൂരില്‍ സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് വന്ന എസ്‌കെഎസ് ട്രാവല്‍സിന്റെ എസി സ്ലീപ്പര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടം ഉണ്ടായത്. നിയന്ത്രണംവിട്ട ബസ് സമീപത്തെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് രണ്ടുതവണ കുത്തനെ മറിയുകയായിരുന്നു.
പരിക്കേറ്റവര്‍ മണിപ്പാല്‍ ആശുപത്രി ഉള്‍പ്പടെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ആരുടേയും നില ഗുരുതരമല്ലെന്നാണ് അറിയുന്നത്. മലയാളി യാത്രക്കാരാണ് ഭൂരിഭാഗവും ബസിലുണ്ടായിരുന്നത്. ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടകാരണം എന്നാണ് പരിക്കേറ്റ യാത്രക്കാരില്‍നിന്നും ലഭിക്കുന്ന വിവരം.