പ്രമുഖ വ്യവസായി രത്തന്‍ടാറ്റയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രത്തന്‍ ടാറ്റ ഇന്ത്യയിലെ ദീര്‍ഘവീക്ഷണമുള്ള വ്യവസായനേതാവാണെന്ന് പ്രധാനമന്ത്രി കുറിച്ചു. അദ്ദേഹത്തിന്റെ വിനയത്തിനും ദയയ്ക്കും നമ്മുടെ സമൂഹത്തെ മികച്ചതാക്കാനുള്ള കഴിവുണ്ടെന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. അസാധാരണ മനുഷ്യനാണ് രത്തന്‍ ടാറ്റ. അദ്ദേഹത്തിന്റെ വിനയത്തിനും ദയയ്ക്കും നമ്മുടെ സമൂഹത്തെ മികച്ചതാക്കാനുള്ള അചഞ്ചലമായ പ്രതിബദ്ധതയ്ക്കും നന്ദി’, നരേന്ദ്ര മോദി പറഞ്ഞു.
‘രത്തന്‍ ടാറ്റ ജി ഒരു ദീര്‍ഘവീക്ഷണമുള്ള വ്യവസായ നേതാവും അനുകമ്പയുള്ള ആത്മാവും അസാധാരണ മനുഷ്യനുമായിരുന്നു. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ ഒരു വ്യവസായ സ്ഥാപനത്തിന് അദ്ദേഹം സ്ഥിരമായ നേതൃത്വം നല്‍കി. അതേസമയം, അദ്ദേഹത്തിന്റെ സംഭാവന ബോര്‍ഡ് റൂമിനപ്പുറത്തേക്ക് പോയി. അദ്ദേഹം നിരവധിപ്പേര്‍ക്ക് പ്രിയങ്കരനായിരുന്നു. അദ്ദേഹത്തിന്റെ വിനയത്തിനും ദയയ്ക്കും നമ്മുടെ സമൂഹത്തെ മികച്ചതാക്കാനുള്ള അചഞ്ചലമായ പ്രതിബദ്ധതയ്ക്കും നന്ദി’, നരേന്ദ്ര മോദി പറഞ്ഞു.