ഈറോഡ്: നാല്‍പത് ദിവസം പ്രായമുള്ള നവജാത ശിശുവിനെ വില്‍പ്പന നടത്തിയ സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. തമിഴ്നാട്ടിലെ ഈറോഡിലാണ് സംഭവം. 28 കാരി ജന്മം നല്‍കിയ പെണ്‍കുഞ്ഞിനെയാണ് പിതാവിന്റെ നേതൃത്വത്തില്‍ വില്‍പ്പന നടത്തിയത്. സി സന്തോഷ് കുമാര്‍(28), ആര്‍ സെല്‍വി(47), എ സിദ്ദിഖ ഭാനു(44), എസ് രാധ(39), ജി രേവതി(35) എന്നിവരാണ് അറസ്റ്റിലായത്.
സന്തോഷ് കുമാറാണ് കുഞ്ഞിന്റെ പിതാവ്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ശേഷം കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് യുവതി ഇ റോഡിലെത്തി സന്തോഷുമായി പരിചയത്തിലായത്. സെന്‍ട്രല്‍ ബസ് സ്റ്റാന്‍ഡിനടുത്താണ് ഇരുവരും താമസിച്ചിരുന്നത്. ഗര്‍ഭിണിയായതോടെ ഗര്‍ഭഛിദ്രത്തിന് സഹായം തേടി നിരവധി ആശുപത്രിയില്‍ പോയെങ്കിലും ഗര്‍ഭഛിദ്രത്തിന് വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് സെല്‍വിക്കൊപ്പമായിരുന്നു താമസം.
ഈറോഡ് സര്‍ക്കാര്‍ ആശുപത്രിയിലാണ് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പിന്നീട് സെല്‍വിയുടെ നിര്‍ദ്ദേശപ്രകാരമാണ് കുഞ്ഞിനെ വില്‍ക്കാന്‍ മുതിര്‍ന്നത്. തുടര്‍ന്ന് ഒക്ടോബര്‍ 30 നാണ് കുഞ്ഞിനെ നാഗര്‍കോവിലില്‍ നിന്നുള്ള ദമ്പതികള്‍ക്ക് ഇവര്‍ വിറ്റത്. നാലര ലക്ഷം രൂപയും ഇവരില്‍ നിന്ന് പ്രതികള്‍ വാങ്ങി. സിദ്ദിഖ ഭാനു, രാധ, രേവതി എന്നിവരായിരുന്നു വില്‍പ്പനയുടെ ഇടനിലക്കാര്‍. എന്നാല്‍ വിഹിതം കുറഞ്ഞതോടെ ദമ്പതികള്‍ തര്‍ക്കമായതോടെയാണ് സംഭവം പുറത്തറിഞ്ഞത്.