ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബന്ദിപ്പോര ജില്ലയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. ഭീകരര്‍ ഏറ്റുമുട്ടുന്നതിനിടെയാണ് വെടിവയ്പ്പ് ഉണ്ടായതെന്ന് അവര്‍ പറഞ്ഞു. നുഴഞ്ഞുകയറ്റക്കാരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സുരക്ഷാ സേന തിരച്ചില്‍ ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സുരക്ഷാസേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തതോടെ തിരിച്ചും ആക്രമണം നടന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ജമ്മു കശ്മീര്‍ പൊലീസ്, സൈന്യത്തിന്റെ 22 രാഷ്ട്രീയ റൈഫിള്‍സ് (ആര്‍ആര്‍), സിആര്‍പിഎഫിന്റെ 92 ബറ്റാലിയന്‍ എന്നിവയുടെ സംയുക്ത ഓപ്പറേഷനല്‍ സോപോറില്‍ നിന്ന് ഭീകരരുടെ കൂട്ടാളിയെ സുരക്ഷസേന പിടികൂടി.