Newsperseconds.com

ഡല്‍ഹി മലിനീകരണം; പ്രൈമറി സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറുമെന്ന് മുഖ്യമന്ത്രി അതിഷി

Untitled 1

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ വായുവിന്റെ ഗുണനിലവാരം മോശമായ സാഹചര്യത്തില്‍ പ്രൈമറി സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അതിഷി. വര്‍ദ്ധിച്ചുവരുന്ന മലിനീകരണ തോത് കാരണം, ഡല്‍ഹിയിലെ എല്ലാ പ്രൈമറി സ്‌കൂളുകളും കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകുന്നതുവരെ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറുമെന്ന് എക്സിലെ ഒരു പോസ്റ്റില്‍ മുഖ്യമന്ത്രി പറഞ്ഞു.

വായുമലിനീകരണം കുറയ്ക്കുന്നതിനുള്ള ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ മൂന്നാം ഘട്ടം വെള്ളിയാഴ്ച രാവിലെ പ്രാബല്യത്തില്‍ വരുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രഖ്യാപനം വന്നത്. സ്വിസ് കമ്പനിയായ ഐക്യുഎയറിന്റെ ഇന്നത്തെ കണക്ക് പ്രകാരം ലോകത്ത് ഏറ്റവും മലിനമാക്കപ്പെട്ട രണ്ടാമത്തെ നഗരമാണ് ഡല്‍ഹി.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സമീര്‍ ആപ്പ് പ്രകാരം ജഹാംഗീര്‍പുരി, ബാവന, വസിര്‍പുര്‍, രോഹിണി, പഞ്ചാബി ബഘ് എന്നിവയാണ് ഡല്‍ഹിയിലെ ഏറ്റവും മലിനമായ അഞ്ച് നഗരങ്ങള്‍. പലം, സഫ്ദുര്‍ജങ്ക് എന്നിവിടങ്ങളില്‍ യഥാക്രമം 500 മീറ്ററും 400 മീറ്ററും ദൃശ്യപരതയാണ് കാണിക്കുന്നത്.

Share this Article

Leave a Comment