ഡല്‍ഹി: ഡല്‍ഹിയിലെ വായു മലിനീകരണം ഭയാനകമായ തലത്തിലേക്ക് ഉയര്‍ന്നതോടെ, നഗരം ഞായറാഴ്ച മലിനീകരണ വിരുദ്ധ നടപടികളുടെ ഘട്ടം-4 സജീവമാക്കി. തിങ്കളാഴ്ച രാവിലെ വായു ഗുണനിലവാര സൂചിക 481 ല്‍ എത്തി. ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങളുള്ള ‘സിവിയര്‍ പ്ലസ്’ വിഭാഗത്തെ അടയാളപ്പെടുത്തി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിക്കുകയും GRAP-IV നിയമങ്ങള്‍ നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്.
ഈ സീസണിലെ ഏറ്റവും മോശം നിലയിലേക്കാണ് ഡല്‍ഹിയുടെ അന്തരീക്ഷം എത്തിയിരിക്കുന്നത്. ഈ സീസണില്‍ ആദ്യമായാണ് ഡല്‍ഹിയിലെ ജനങ്ങള്‍ ഇത്രയും മലിനമായ വായു ശ്വസിക്കുന്നത്. തിങ്കളാഴ്ച രാവിലെ 6 മണിക്കുള്ള ശരാശരി എക്യുഐ 481 ആയിരുന്നു, എല്ലായിടത്തും ‘സിവിയര്‍ പ്ലസ്’ വിഭാഗത്തിലാണ് (450+). രാവിലെ, എന്‍സിആറിന്റെ മിക്ക പ്രദേശങ്ങളും പുകമഞ്ഞ് കാണപ്പെട്ടു.
ഡല്‍ഹിയില്‍ മാത്രമല്ല എന്‍സിആര്‍ മേഖലകളിലും മലിനീകരണം അപകടകരമായ നിലയിലെത്തി. നോയിഡയില്‍ 384, ഗാസിയാബാദില്‍ 400, ഗുരുഗ്രാമില്‍ 446, ഫരീദാബാദില്‍ 320 എന്നിങ്ങനെയാണ് ശരാശരി എക്യുഐ.